30
Jan 2026
Sun
30 Jan 2026 Sun
CPIM expelled V Kunjikrishnan who raises allegation againt leader

ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയാകമ്മിറ്റി ഓഫിസ് നിര്‍മാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയില്‍ ക്രമക്കേട് ആരോപണം ഉന്നയിച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും പയ്യന്നൂര്‍ ഏരിയാ മുന്‍ സെക്രട്ടറിയുമായ വി കുഞ്ഞികൃഷ്ണനെ പുറത്താക്കി സിപിഐഎം. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പയ്യന്നൂര്‍ എംഎല്‍എയുമായ ടി ഐ മധുസൂദനന്‍ ആണ് സാമ്പത്തിക ക്രമക്കേട് നടത്തിയതെന്നാണ് കുഞ്ഞികൃഷ്ണന്‍ വെളിപ്പെടുത്തിയത്. ഈ അഴിമതികള്‍ അടക്കമുള്ളവ വിശദീകരിക്കുന്ന കുഞ്ഞികൃഷ്ണന്റെ പുസ്തകം വരും ദിവസം പുറത്തിറക്കും.

കുഞ്ഞികൃഷ്ണന്റെ ആരോപണം സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് കഴിഞ്ഞദിവസം തള്ളിയിരുന്നു. ധനാപഹരണം നടന്നിട്ടില്ലെന്ന് പാര്‍ട്ടി കണ്ടെത്തിയതാണെന്നും തെറ്റുപറ്റിയെന്ന് കുഞ്ഞികൃഷ്ണന്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ പറഞ്ഞിരുന്നുവെന്നും പറഞ്ഞ കെ കെ രാഗേഷ് കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങളുടെയും രാഷ്ട്രീയ ശത്രുക്കളുടെയും കോടാലി കൈയായി പ്രവര്‍ത്തിക്കുന്നുവെന്നുമാണ് രാഗേഷ് പ്രതികരിച്ചിരുന്നത്.

ALSO READ: കല്‍പറ്റയില്‍ 16കാരന് വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനം; ദൃശ്യം മൊബൈലില്‍ പകര്‍ത്തി ആസ്വദിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക