25
Mar 2023
Fri
25 Mar 2023 Fri

തിരുവനന്തപുരം: പാങ്ങപ്പാറ ഇന്റഗ്രേറ്റഡ് ഫാമിലി ഹെല്‍ത്ത് സെന്ററില്‍ ദലിത് യുവാവിന് ചികിത്സ നിഷേധിച്ചതായി പരാതി. അതുല്‍ എന്ന യുവാവ് ആണ് പരാതിയുമായി രംഗത്തുവന്നത്. അനാരോഗ്യംമൂലം അതുല്‍ ജോലിചെയ്യുന്ന ഷോപ്പിന്റെ ഉടമയ്‌ക്കൊപ്പമാണ് യുവാവ് പാങ്ങപ്പാറ ഇന്റഗ്രേറ്റഡ് ഫാമിലി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയെത്തിയത്. എന്നാല്‍, രോഗിയെന്ന പരിഗണനപോലും ലഭിച്ചില്ലെന്ന് അതുല്‍ ആരോപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടുദിവസം വീട്ടില്‍ കഴിഞ്ഞതിനെത്തുടര്‍ന്നാണ് അവശതമൂലം ചികിത്സ തേടിയത്. രാവിലെ രക്ത സമ്മര്‍ദ്ദം ലോ ആയിട്ടാണ് വന്നത്. എന്നാല്‍, ചികിത്സിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല. ഇക്കാര്യം ചോദിച്ചപ്പോള്‍ വളരെ മോശമായാണ് അല്‍ത്താഫ് എന്ന ഡോക്ടര്‍ പെരുമാറിയതെന്നും പോലീസിനെ വിളിപ്പിച്ച് ഞങ്ങളെ വിരട്ടി ഓടിച്ചെന്നും യുവാവ് പറഞ്ഞു.

സംഭവത്തില്‍ അധികൃതര്‍ക്ക് പരാതി നല്‍കിയതായി അതുല്‍ പറഞ്ഞു. ഡോ.അല്‍ത്താഫിനെ വ്യക്തിപരമായി പരിചയമുള്ളതിന്റെ പേരിലാണ് വിളിച്ചതെന്നും എന്നാല്‍ കഴക്കൂട്ടം പോലിസ് സ്‌റ്റേഷനില്‍ വിളിച്ച് ഞങ്ങളെ ഓടിക്കുകയാണ് അദ്ദേഹംചെയ്തതെന്നും അതുലിന്റെ ഷോപ്പ് ഉടമ പറഞ്ഞു.