കൊല്ലം: കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ മൃതദേഹം ബന്ധുക്കൾക്ക് സംസ്‌കരിക്കാൻ വിട്ടുനൽകിയപ്പോൾ മാറിപ്പോയി.
കടയ്ക്കല്‍ സ്വദേശി വാമദേവന്റെ മൃതദേഹമാണ്ആശുപത്രി ജീവനക്കാർ മാറ്റി നല്‍കിയത്. വെള്ളിയാഴ്ച വൈകീട്ടാണ് വാമദേവൻ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ച് മരിച്ചത്. ബന്ധുക്കള്‍ വിദേശത്തായതിനാൽ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച വാമദേവന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. മോര്‍ച്ചറിയിലേക്ക് മാറ്റുന്ന സമയത്ത് ബന്ധുക്കളെ മൃതദേഹം കാണിച്ച് സ്ഥിരീകരിച്ചിരുന്നു.
|
ശനിയാഴ്ച രാവിലെ മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നല്‍കി. വീട്ടിലെത്തിച്ച മൃതദേഹം സംസ്‌കാരച്ചടങ്ങുകള്‍ക്കായി പരിശോധിച്ചപ്പോഴാണ് മാറിപ്പോയ വിവരം ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ ബന്ധുക്കള്‍ മൃതദേഹം കടയ്ക്കല്‍ ആശുപത്രിയില്‍ തിരിച്ചെത്തിച്ചു. കടയ്ക്കല്‍ സ്വദേശിയായ രാജേന്ദ്രന്‍ എന്ന വ്യക്തിയുടെ മൃതദേഹമായിരുന്നു വാമദേവന്റേതെന്നു കരുതി വിട്ടുനല്‍കിയത്.
പിന്നീട് ആശുപത്രി ജീവനക്കാര്‍ വാമദേവന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് റിപോര്‍ട്ട് തേടി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





