24
Feb 2024
Sun
24 Feb 2024 Sun
dean kuriakkose mp reception at jeddah

ജിദ്ദ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ജിദ്ദയില്‍ എത്തിയ ഇടുക്കി എം പി ഡീന്‍ കുര്യാക്കോസിന് എറണാംകുളം ജില്ലാ ഒഐസിസി കമ്മറ്റി സ്വീകരണം നല്‍കി. മീറ്റ് ദി എംപി എന്ന നാമകരണത്തില്‍ നടത്തിയ സ്വീകരണ പരിപാടി ജിദ്ദ റീജ്യനല്‍ കമ്മറ്റി പ്രസിഡന്റ് ഹക്കീം പാറക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രളയത്തിലും ദുരിതത്തിലും ജനങ്ങള്‍ക്ക് അത്താണിയായി മാറാന്‍ കഴിഞ്ഞ എംപിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും പ്രവാസി പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചത് പ്രവാസി സമൂഹം നന്ദിയോടെ ഓര്‍ക്കുമെന്നും ഹക്കീം പാറക്കല്‍ പറഞ്ഞു. വാഴക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ജൈസല്‍ എളമരം ഗാന്ധി സ്മൃതി അനുസ്മരണ പ്രഭാഷണം നടത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അല്‍അബീര്‍ ഓഡിറ്റോറിയം ഷറഫിയയില്‍ നടന്ന ചടങ്ങില്‍ ഒഐസിസി എറണാംകുളം ജില്ലാ പ്രസിഡന്റ് ഹര്‍ഷദ് ഏലൂര്‍ അധ്യക്ഷത വഹിച്ചു. ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണെന്നും ഫാസിസ്റ്റ് ശക്തികള്‍ ഗാന്ധിയെ കൊന്നു കൊതി തീരാതെ വീണ്ടും കൊല്ലുന്ന തരത്തില്‍ ഗാന്ധിജി വിഭാവനം ചെയ്ത ആശയങ്ങള്‍ക്കെതിരായി നീങ്ങുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുവാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാതിരുന്നാല്‍ രാജ്യത്തിന്റെ ഭാവി അപകടത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.

ജനകീയ മുന്നേറ്റത്തിലൂടെ ഉണ്ടായി ബി ജെ പി സര്‍ക്കാരിനെ താഴെ ഇറക്കാന്‍ അധികനാളില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ അഴിമതിയും ദൂര്‍ത്തും മുഖമുദ്രയാക്കിയ പിണറായി സര്‍ക്കാര്‍ മോദിയുടെ വിനീത ദാസനായി മാറി. കഴിഞ്ഞ അഞ്ചു വര്‍ഷം ജനപ്രതിനിധി എന്ന നിലയില്‍ മണ്ഡലത്തില്‍ തുടക്കം കുറിച്ച നിരവധി പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ചരിത്ര വിജയമാകുമെന്നും ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. ഒഐസിസിയുടെ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ഗ്ലോബല്‍ കമ്മറ്റി മെംബര്‍മാരായ മുസ്തഫ പെരുവള്ളൂര്‍, അലി തേക്ക്‌തോട്, സി എം അഹ്‌മദ്, റീജ്യനല്‍ കമ്മറ്റി വൈസ് പ്രസിസന്റുമാരായ സഹീര്‍ മാഞ്ഞാലി, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, രാധാകൃഷ്ണന്‍ കാവുംബായി, ജനറല്‍ സെക്രട്ടറിമാരായ അസ്ഹാബ് വര്‍ക്കല, മുജീബ് തൃത്താല, അസാദ് പോരൂര്‍, മനോജ് മാത്യു, ട്രഷറര്‍ ശരീഫ് അറക്കല്‍, നാഷണല്‍ കമ്മറ്റി മെമ്പര്‍മാരായ അനില്‍ കുമാര്‍ പത്തനം തിട്ട, അഷ്റഫ് അഞ്ചലന്‍, യാസിര്‍ നായിഫ്, മറ്റു നിര്‍വാഹക സമിതി അംഗങ്ങളും ജില്ലാ/ ഏരിയാ കമ്മറ്റി ഭാരവാഹികളുമായ് അബൂബക്കര്‍ ദാദാഭായ് ട്രാവല്‍സ്, അയൂബ് പന്തളം, ഉമ്മര്‍ മങ്കട, ഇസ്മായില്‍ കൂരിപ്പൊയില്‍, ഷിബു കാളികാവ്, ഫൈസല്‍, അബുനാസര്‍ കോഴിത്തൊടി, ഇഖ്ബാള്‍ പൂക്കുന്ന് റഫീഖ് മൂസ, സലീം കണ്ണാനാംകുഴി, നൗഷാദ് പേരുന്തല്ലൂര്‍, രഞ്ജിത്ത് ആലപ്പുഴ, ഷൈജു നെട്ടൂര്‍, നൗഫല്‍ മാഞ്ഞാലി, ഫാസില്‍ സാദിഖ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഡീന്‍ കുര്യാക്കോസ് എംപിയെ ഇടുക്കി ഒഐസിസിക്ക് വേണ്ടി ജിജോ മാത്യൂ ഷാള്‍ അണിയിച്ചു. എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ബാബു ജോസഫ് തുണ്ടത്തില്‍ സ്വാഗതവും അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.