22
Jan 2023
Wed
22 Jan 2023 Wed

റെയിൽവേ സ്റ്റേഷനിലെ പ്ലാസ്റ്റിക് വീപ്പയ്ക്കുള്ളിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. ബംഗളുരുവിലെ യശ്വന്ത് പൂർ റെയിൽവേ സ്റ്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൃതദേഹത്തിനു മുകളിൽ തുണിയിട്ട ശേഷമാണ് അടച്ചുവച്ചിരുന്നത്. ഇരുപതുവയസ്സിനു മുകളിൽ പ്രായമുള്ള യുവതിയുടേതാണ് മൃതദേഹമെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ട്. ഫോറൻസിക് വിദ​ഗ്ധരെത്തി മൃതദേഹം പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങളും പൊലീസ് നടത്തുന്നുണ്ട്.