![ദുരന്തവേളകളില്‍ നടത്തിയ എയര്‍ലിഫ്റ്റിങ്ങിന് ചെലവായ തുക നല്‍കണമെന്ന് കേരളത്തോട് കേന്ദ്രം 1 defence ministry ask Kerala to pay air lifting expence during flood and land slide](https://newstaglive.com/wp-content/uploads/2024/12/defence-ministry-ask-Kerala-to-pay-air-lifting-expence-during-flood-and-land-slide.jpg)
സംസ്ഥാനത്ത് 2019ലെ പ്രളയകാലത്തും 2024ലെ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവേളയിലും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി എയര്‍ലിഫ്റ്റിങ് നടത്തിയ വകയില്‍ ചെലവായ പണം നല്‍കണമെന്ന് കേരളത്തോട് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിരോധമന്ത്രാലയം ഒക്ടോബര്‍ 22ന് കേരളത്തിനയച്ച കത്തിന്റെ പകര്‍പ്പ് പുറത്തുവന്നു.
![]() |
|
132.62 കോടി രൂപ നല്‍കണമെന്ന് കത്തില്‍ പറയുന്നു. തുക അടിയന്തരമായി തിരിച്ചടക്കണമെന്നാണ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നത്.
2019 ഒക്ടോബര്‍ 22 മുതല്‍ 2024 ജൂലൈ 31 വരെയുള്ള കാലത്ത് എയര്‍ലിഫ്റ്റിങ്ങിനും മറ്റ് രക്ഷാപ്രവര്‍ത്തനത്തിനുമായി വ്യോമസേന വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച ഇനത്തില്‍ ചെലവായ തുകയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ജോയ്ന്റ് സെക്രട്ടറി എയര്‍ മാര്‍ഷല്‍ വിക്രം ഗൗര്‍ ആണ് അന്നത്തെ ചീഫ് സെക്രട്ടറിക്ക് ഡോ. വി വേണുവിനെ അഭിസംബോധന ചെയ്ത് കത്തയച്ചത്.