03
Dec 2023
Wed
03 Dec 2023 Wed

യുപിയിലെ റായ് ബറേലിയിൽ ഭാര്യയെയും രണ്ടുമക്കളെയും കൊലപ്പെടുത്തിയ ശേഷം ഡോക്ടർ ജീവനൊടുക്കി. റെയിൽവേ മെഡിക്കൽ ഓഫിസറായ ഡോ. അരുൺ കുമാറാണ് ഈ കടുംകൈ ചെയ്തത്. ഡോക്ടർ വിഷാദരോ​ഗിയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മിർസാപൂർ സ്വദേശിയായ ഡോ. അരുൺ കുമാർ റായ്ബറേലിയെ റെയിൽവേ ക്വാർട്ടേഴ്സിലായിരുന്നു കുടുംബസമേതം താമസിച്ചിരുന്നത്. ഞായറാഴ്ചയാണ് ഡോക്ടറെയും കുടുംബത്തെയും അയൽവാസികൾ അവസാനമായി കണ്ടത്. ഡോക്ടറെ കാണാതെ വന്നതോടെ രണ്ടുദിവസത്തിനു ശേഷം സഹപ്രവർത്തകർ ക്വാർട്ടേഴ്സിലെത്തുമ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്.

വിളിച്ചിട്ടും പ്രതികരണമുണ്ടാവാതെ വന്നതോടെ വാതിൽപൊളിച്ചുകയറിപ്പോഴാണ് ഡോക്ടറുടെയും ഭാര്യ അർച്ചനയുടെയും മക്കളായ ആദിവ(12)യുടെയും ആരവി(4)ന്റെയും മൃതദേഹങ്ങൾ കാണുന്നത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പരിശോധനയിൽ ചോരപുരണ്ട ചുറ്റികയും മരുന്നുകുത്തിവയ്ക്കാനുപയോ​ഗിച്ച സിറിഞ്ചുകളും മറ്റും കണ്ടെത്തി. മരുന്നു കുത്തിവച്ച് ഭാര്യയെയും മക്കളെയും അബോധാവസ്ഥയിലാക്കിയ ശേഷം ഡോക്ടർ ചുറ്റികയ്ക്ക് തലയ്ക്കടിച്ചാണ് ഇവരെ കൊന്നതെന്ന് പൊലീസ് കണ്ടെത്തി. കൈഞരമ്പ് മുറിച്ച ശേഷം ഡോക്ടർ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക