ന്യൂഡൽഹി: ഇന്ത്യയുടെ രഹസ്യ വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകിയെന്ന കുറ്റത്തിന് മുതിർന്ന DRDO ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കർ അറസ്റ്റിൽ. മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സേനയാണ് പ്രദീപ് കുരുൽക്കറെ അറസ്റ്റ് ചെയ്തത്. ശാസ്ത്രജ്ഞൻ ഹണി ട്രാപ്പിൽ പെടുകയായിരുന്നുവെന്ന് സംശയിക്കുന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സമൂഹമാധ്യമങ്ങൾ വഴി വോയ്‌സ് മെസേജുകളിലൂടെയും വീഡിയോ കോളുകളിലൂടെയും വിവരങ്ങൾ കൈമാറിയെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഡി. ആർ. ഡി. ഒയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എ.ടി.എസ് കേസെടുത്ത് അന്വേഷണം നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോടതിയിൽ ഹാജരാക്കിയ ശാസ്ത്രജ്ഞനെ എ. ടി. എസ് കസ്റ്റഡിയിൽ വാങ്ങി.
|
ഔദ്യോഗിക രഹസ്യ നിയമം (ഒഫിഷ്യൽ സീക്രട്ട്‌സ് ആക്ട് 1923) പ്രകാരമാണ് അറസ്റ്റ്. പദവി ദുരുപയോഗം ചെയ്ത് പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വിവരങ്ങൾ കൈമാറിയെന്നുള്ളതാണ് എടിഎസ് വ്യക്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ സമൂഹമാധ്യമങ്ങൾ വഴി വോയ്‌സ് മെസേജുകളിലൂടെയും വിഡിയോ കോളുകളിലൂടെയും വിവരങ്ങൾ കൈമാറിയെന്നാണു പ്രാഥമിക കണ്ടെത്തൽ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





