26
Apr 2024
Wed
26 Apr 2024 Wed
postal department driver job

സ്റ്റാഫ് കാര്‍ ഡ്രൈവേഴ്സ് (ഓര്‍ഡിനറി ഗ്രേഡ്) തസ്തികയിലേക്ക് തപാല്‍ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 19 ഒഴിവുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 7ാ-ാം ശമ്പള കമ്മീഷന്‍ പ്രകാരം ലെവല്‍-2-ല്‍(19,900- 63,200) പ്രതിമാസ ശമ്പളം ലഭിക്കും. പരമാവധി പ്രായപരിധി 56 വയസില്‍ കൂടരുത്. ( driver job in postal department )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലൈറ്റ്, ഹെവി ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. മൂന്ന് വര്‍ഷം ഇത്തരം വാഹനങ്ങള്‍ ഓടിച്ച പരിചയവും ഉണ്ടായിരിക്കണം.
അപേക്ഷകര്‍ അംഗീകൃത ബോര്‍ഡില്‍ നിന്നോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ പത്താം ക്ലാസ് പാസായിരിക്കണം.

നിയമനം തുടക്കത്തില്‍ രണ്ട വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷന്‍ / പ്രൊബേഷന്‍ അടിസ്ഥാനത്തിലായിരിക്കും. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വിജ്ഞാപനത്തോടൊപ്പം നല്‍കിയിട്ടുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് സ്പീഡ് പോസ്റ്റിലൂടെയും രജിസ്റ്റേര്‍ഡ് പോസ്റ്റിലൂടെയും അപേക്ഷ സമര്‍പ്പിക്കാം.

ഓഫീസ് ഓഫ് ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍, ബീഹാര്‍ സര്‍ക്കിള്‍, പട്ന – 800001′ എന്നതാണ് വിലാസം. അപേക്ഷകര്‍ കമ്മിറ്റി ആവശ്യപ്പെടുന്ന എല്ലാ അനുബന്ധ രേഖകളും ഇതിനോടൊപ്പം അറ്റാച്ച് ചെയ്തിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതല്‍ 45 ദിവസത്തിനകം കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോറം സമര്‍പ്പിക്കണം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക