20
Jul 2024
Fri
20 Jul 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സന്‍ആ: ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ യമനിലെ ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രണം. ഒരാള്‍ കൊല്ലപ്പെട്ടുഇന്ന് രാവിലെയാണ് ഇസ്രായേലിനെ ഞെട്ടിച്ച് ഹൂതികളുടെ ഡ്രോണ്‍ ആക്രമണം നടത്തിയത്. പത്ത് പേര്ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു ആക്രമണത്തിന്റെ ഉത്തരവാദിത്തം യമനിലെ ഹൂതി വിഭാഗം ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തിനുപയോഗിച്ച ഡ്രോണ്‍ ബോംബിന്റെ വിവരങ്ങളും സഹിതമാണ് ഹൂതികള്‍ ഇക്കാര്യം അറിയിച്ചത്.

അതേസമയം, കഴിഞ്ഞ 9 മാസത്തിലേറെയായി തുടരുന്ന ഗസ്സ ആക്രമണത്തിനിടെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ സംഘം ഈജിപ്തിന്റെ തലസ്ഥാനമായ കൈറോയിലെത്തി. കൈറോ വിമാനത്താവള ഉദ്യോഗസ്ഥരാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇസ്രായേല്‍ ഗസ്സ ആക്രമണം ശക്തമാക്കിയതിനെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നിലച്ചിരുന്നു. അന്താരാഷ്ട്ര മധ്യസ്ഥര്‍ നടത്തിയ ശ്രമത്തെ തുടര്‍ന്നാണ് വീണ്ടും ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത്.

drone attack in Israeli city of Tel Aviv