28
Feb 2023
Fri
28 Feb 2023 Fri

ദുബയ്: അന്താരാഷ്ട്ര വിപണിയില്‍ 32 ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന 111 കിലോഗ്രാം മയക്കുമരുന്ന് ദുബയ് പൊലീസ് പിടികൂടി. ഇതില്‍ 99 കിലോഗ്രാം മയക്കുമരുന്ന് കാപ്തഗണ്‍ ആണ്. ഇവ കടത്താന്‍ ശ്രമിച്ച മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹെറോയിന്‍. ക്രിസ്റ്റല്‍ മെത്, കഞ്ചാബ് എന്നിവയുടെ 12 കിലോഗ്രാം ശേഖരവും പൊലീസ് പിടിച്ചെടുത്തു. ഇവ കൈവശം വച്ച 25 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മൊത്തം 28 പേരാണ് മയക്കുമരുന്നുകളുമായി അറസ്റ്റിലായത്. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനും സാമൂഹികമാധ്യമങ്ങളിലൂടെ വില്‍ക്കാനും ശ്രമിച്ച സംഘത്തെ നിരന്തരം നിരീക്ഷിച്ചാണ് പൊലീസ് സ്റ്റിങ് ഓപറേഷനിലൂടെ പിടികൂടിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക