ദുബൈ: വിവിധ രാജ്യക്കാരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വ്യത്യസ്ഥ പാഠ്യ പദ്ധതികള്‍ പിന്തുടരുന്ന രാജ്യമാണ് യുഎഇ. മികച്ച സേവന വേതന വ്യവസ്ഥകള്‍ വാഗ്ദാനം ചെയ്യുന്ന യുഎഇയിലെ അധ്യാപക ജോലിക്ക് വേണ്ട യോഗ്യതകളും മറ്റു നടപടിക്രമങ്ങളും എന്തൊക്കെയാണ്? (Dubai: Want to become a teacher in a private school? Qualification, requirements )
|
സ്വകാര്യ, സര്‍ക്കാര്‍ മേഖലകളില്‍ യുഎഇയില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നു. നോളജ് ഹ്യൂമന്‍ ഡവല്‌മെന്റ് അതോറിറ്റിക്കാണ്(കെഎച്ച്ഡിഎ) സ്വകാര്യ സ്‌കൂളുകളുടെ ചുമതല. ഇതിന് മുകളില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മേല്‍നോട്ടമുണ്ട്.
സ്വകാര്യ മേഖലയിലായാലും സര്‍ക്കാര്‍ മേഖലയിലായാലും യുഎഇയില്‍ അധ്യാപനത്തിന് ചുരുങ്ങിയത് നാല് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം. സ്വകാര്യ സ്‌കൂളുകളിലെ പ്രവേശനത്തിന് പ്രധാനമായും മൂന്ന് കടമ്പകളാണുള്ളത്.
1. അധ്യാപന ജോലിക്ക് വേണ്ടി സ്‌കൂളില്‍ അപേക്ഷ നല്‍കുക
2. സെലക്ട് ചെയ്യപ്പെട്ടാല്‍ ഇനീഷ്യല്‍ അപ്പോയിന്‍മെന്റിന് വേണ്ടി സ്‌കൂള്‍ അപേക്ഷ നല്‍കുക.
3. എജുക്കേഷന്‍ പെര്‍മിറ്റ് സംവിധാനത്തില്‍ അപേക്ഷിക്കുക
ആവശ്യമായ കാര്യങ്ങള്‍

ദുബയിലെ സ്‌കൂളുകളില്‍ അധ്യാപനത്തിന് വേണ്ട വര്‍ക്ക് പെര്‍മിറ്റ് കിട്ടുന്നതിന് സ്‌കൂളുകള്‍ ആദ്യം ചെയ്യേണ്ടത് ഇനീഷ്യല്‍ അപ്പോയിന്‍മെന്റിന് അപേക്ഷിക്കുക എന്നതാണ്. ഏത് തരം അധ്യാപനത്തിനാണ് അപേക്ഷിക്കുന്നത് എന്നതിന് അനുസരിച്ച് ഇതിന് ആവശ്യമായ രേഖകളില്‍ മാറ്റമുണ്ടാവും.
ക്ലാസ് അധ്യാപകന്‍: ക്ലാസ് അധ്യാപകനാവാന്‍ അപേക്ഷിക്കുന്നതിന് അംഗീകൃത ബിഎഡ് ബിരുദം വേണം. പിജി സര്‍ട്ടിഫിക്കറ്റോ, എംഎഡ് സര്‍ട്ടിഫിക്കറ്റോ ഇതിനായി സമര്‍പ്പിക്കാവുന്നതാണ്.
പ്രത്യേക വിഷയത്തിലുള്ള അധ്യാപകന്‍: പഠിപ്പിക്കേണ്ട വിഷയത്തിലുള്ള അംഗീകൃത ബിരുദം.
യുഎഇക്ക് പുറത്ത് നിന്നുള്ള യൂനിവേഴ്‌സിറ്റികളില്‍ നിന്നാണ് പഠിച്ചതെങ്കില്‍ ഒറിജിനല്‍ രേഖകളാണ് സമര്‍പ്പിക്കേണ്ടത്. ഇവ വിദേശകാര്യ മന്ത്രാലയം, ഇന്റര്‍നാഷനല്‍ കോഓപറേഷന്‍, യുഎഇയിലെ ഇന്ത്യന്‍ എംബസി എന്നിവിടങ്ങളില്‍ നിന്ന് അറ്റസ്റ്റ് ചെയ്യണം.
ദുബയില്‍ ഇനീഷ്യല്‍ അപ്പോയിന്‍മെന്റ് ലഭിച്ചു കഴിഞ്ഞാല്‍ അധ്യാപകന്‍ എജുക്കേറ്റര്‍ പെര്‍മിറ്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിന് വ്യത്യസ്ഥമായ യോഗ്യതകള്‍ ആവശ്യമാണ്.
വിഷയത്തിലുള്ള യോഗ്യത: ഇനീഷ്യല്‍ അപ്പോയിന്‍മെന്റിനുള്ള അതേ യോഗ്യത തന്നെയാണ് ഇതിനും വേണ്ടത്.
ടീച്ചര്‍ പ്രിപറേഷന്‍ ക്വാളിഫിക്കേഷന്‍(സബ്ജക്ട് അധ്യാപകര്‍): പ്രത്യേക വിഷയത്തിലുള്ള അധ്യാപകര്‍ക്ക് അംഗീകൃത ടീച്ചര്‍ പ്രിപറേഷന്‍ യോഗ്യത വേണം. ഇതില്‍ താഴെ പറയുന്ന ഭാഗങ്ങള്‍ ഉള്‍പ്പെട്ടിരിക്കണം.
-എജുക്കേഷനല്‍ പെഡഗോഗി (അധ്യാപന രീതി)
– കരിക്കുലം ഡവലപ്‌മെന്റ് ആന്റ് ഡിസൈന്‍
– ലേണിങ് അസസ്‌മെന്റ്
– ക്ലാസ്‌റൂം മാനേജ്‌മെന്റ്
– എജുക്കേഷനല്‍ ടെക്‌നോളജി
– സൈക്കോളജി (കോഗ്നിറ്റീവ്, സോഷ്യല്‍, ഫിസിക്കല്‍ ഡവലപ്‌മെന്റ്)
– ടീച്ചിങ് പ്രാക്ടീസ്
ഇംഗ്ലീഷ് അധ്യാപകര്‍ക്ക് ഇംഗ്ലീഷ് ഒരു വിദേശ ഭാഷ ആയോ സെക്കന്റ് ലാംഗ്വേജ് ആയോ പഠിപ്പിക്കാനുള്ള പരിചയം വേണം. സിഇഎല്‍ടിഎ, ഡിഇഎല്‍ടിഎ, ടിഇഎസ്ഒഎല്‍ എന്നിവ ഇതില്‍പ്പെടുന്നു.

അധിക യോഗ്യത:വൊക്കേഷനല്‍ പ്രോഗ്രാമുകള്‍ പഠിപ്പിക്കുന്നവര്‍ക്ക് ഇതില്‍ യോഗ്യതയുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വേണം.
ഭാഷാ യോഗ്യത: ഇംഗ്ലീഷ് ഭാഷാ അധ്യാപകര്‍ക്ക് ഐഇഎല്‍ടിഎസ് ടെസ്റ്റില്‍ ചുരുങ്ങിയത് 7 സ്‌കോര്‍ ലഭിക്കണം. മറ്റ് ഭാഷകള്‍ ഇംഗ്ലീഷ് മാധ്യമത്തില്‍ പഠിപ്പിക്കുന്നവര്‍ക്ക് ഐഇഎല്‍ടിഎസ് ടെസ്റ്റില്‍ ചുരുങ്ങിയത് 6 സ്‌കോര്‍ ലഭിക്കണം.
മറ്റ് ഭാഷകളില്‍ അധ്യാപകര്‍ ആവാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെട്ട അധികൃതര്‍ നല്‍കിയ ഭാഷാ പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ലീഗല്‍ സ്റ്റാറ്റസ്: രജിസ്റ്റര്‍ ചെയ്യുന്ന അധ്യാപകര്‍ക്ക് വാലിഡ് റസിഡന്‍സ് വിസയും സ്‌കൂളുമായുള്ള തൊഴില്‍ കരാറും വേണം.
ഫിറ്റ്‌നസ് ടെസ്റ്റ്: പഠിപ്പിക്കാന്‍ ആവശ്യമായ ശാരീരിക യോ്യതയുണ്ടെന്ന ഡിക്ലറേഷന്‍ സമര്‍പ്പിക്കണം.
സ്വഭാവ സര്‍ട്ടിഫിക്കറ്റ്: രാജ്യത്തിനകത്തും പുറത്തും അപേക്ഷകന്റെ നല്ല സ്വഭാവം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. യുഎഇ പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ടീച്ചറുടെ നല്ല സ്വഭാവം തെളിയിക്കുന്നതിന് സ്‌കൂളില്‍ നിന്നുള്ള കത്ത, കഴിഞ്ഞ 5 വര്‍ഷമായി യുഎഇക്ക് പുറത്തുള്ളയാള്‍ ആണെങ്കില്‍ കഴിഞ്ഞ 5 വര്‍ഷം താമസിച്ച രാജ്യങ്ങളില്‍ നിന്നുള്ള പോലിസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഇതിനായി ഹാജരാക്കണം.
മാന്‍ഡേറ്ററി ഡവലപ്‌മെന്റ് കോഴ്‌സസ്: താഴെ പറയുന്ന പ്രൊഫഷനല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയതിന്റെ രേഖയും അധ്യാപകര്‍ സമര്‍പ്പിക്കണം
– ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ആന്റ് സേഫ് ഗാര്‍ഡിങ്
– ഡീലിങ് വിത്ത പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍
– ഡൈവേഴ്‌സിറ്റി
– മോറല്‍ എജുക്കേഷന്‍
– സസ്റ്റയ്‌നബിലിറ്റി
– വെല്‍ബീയിങ്
കെഎച്ച്ഡിഎ അംഗീകൃത ഏജന്‍സികള്‍ വഴിയാണ് ഈ ടെസ്റ്റുകള്‍ പൂര്‍ത്തീകരിക്കേണ്ടത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





