
ദുബൈ: മയക്ക് മരുന്ന് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും പിടിയിലായ 35 വയസ്സുള്ള അറബ് യുവതിക്ക് 10 വര്‍ഷം തടവും 1,00,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ച് ദുബൈ കോടതി. (Dubai: Woman sentenced to 10 years in prison for drug charges) ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനും ദുബൈ ക്രിമിനല്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.
![]() |
|
അതോടൊപ്പം പ്രതിയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് കോടതി രണ്ട് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ അറിവോടെയോ യു.എ.ഇസെന്‍ട്രല്‍ ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയോടെയോ അല്ലാതെ പണം കൈമാറ്റം ചെയ്യുന്നതിനും നിക്ഷേപിക്കുന്നതിനുമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി. അല്‍ ഖിയാദ മെട്രോ സ്റ്റേഷന് സമീപം അല്‍ തവാര്‍ പ്രദേശത്ത് സ്ത്രീ മയക്കുമരുന്ന് സൂക്ഷിച്ചിരിക്കുന്നതായി ദുബൈ മയക്കുമരുന്ന് വിരുദ്ധ യൂനിറ്റിന് വിവരം ലഭിക്കുകയായിരുന്നു. പിന്നീട് പൊലീസ് സ്റ്റിങ് ഓപറേഷനിലൂടെ വീടിനടുത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.