21
Sep 2022
Sun
21 Sep 2022 Sun

കൊൽക്കത്തയിലെ ബിസിനസുകാരനായ ആമിർഖാന്റെ വസതിയിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 17 കോടിയിലേറെ രൂപ. എട്ട് നോട്ടെണ്ണല് മെഷീനുകളുപയോ​ഗിച്ച് 16 മണിക്കൂർ എണ്ണിയാണ് ആമിർഖാന്റെ വസതിയിൽ നിന്ന് കണ്ടെടുത്ത പണം ഉദ്യോ​ഗസ്ഥർ എണ്ണിത്തീർത്തത്. ഇയാളുടെ വസതിയായ ​ഗാർഡൻ റീച്ചിൽ കണ്ടെത്തിയ 10 ട്രങ്കുകളിൽ അഞ്ചെണ്ണത്തിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ശനിയാഴ്ച രാവിലെ തുടങ്ങിയ പണമെണ്ണൽ രാത്രിയിലാണ് തീർന്നത്. ബാങ്ക് ജീവനക്കാരും കേന്ദ്ര സേനയിലെ അം​ഗങ്ങളും റെയ്ഡിൽ സംബന്ധിച്ചു. പിടിച്ചെടുത്ത നോട്ടുകളിൽ ഭൂരിഭാ​ഗവും 500 രൂപയുടേതായിരുന്നുവെന്നും ഇതിനു പുറമേ 2000, 200 രൂപ നോട്ടുകളും പിടിച്ചെടുത്തവയിൽ ഉണ്ടെന്നും ഇഡി അറിയിച്ചു. കള്ളപ്പണം തടയൽ നിയമപ്രകാരം ആയിരുന്നു റെയ്ഡ്. 

 

കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ആമിർഖാനെതിരേ ഫെഡറൽബാങ്ക് അധികൃതരും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഇയാൾക്കെതിരേ കേസെടുത്തത്. 

 

ഇ-ന​​ഗറ്റ്സ് എന്ന പേരിൽ ആമിർഖാൻ മൊബൈൽ ​ഗെയിമിങ് ആപ്ലിക്കേഷൻ പുറത്തിറക്കിയിരുന്നു. ഇത് ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന ആപ്ലിക്കേഷനായിരുന്നുവെന്നാണ് ഇഡി ചൂണ്ടിക്കാട്ടുന്നത്. തുടക്കത്തിൽ ആപ്ലിക്കേഷൻ ഉപയോ​ഗിക്കുന്നവർക്ക് കമ്മീഷൻ നൽകിയിരുന്നു. ഇതിലൂടെ വിശ്വാസം കൂടുതൽ പേരുടെ വിശ്വാസം നേടുകയും ആളുകൾ ​ഗെയിമിങ് ആപ്പിൽ വൻതോതിൽ പണം നിക്ഷേപിച്ചു.

 

ഇത്രയുമായപ്പോഴേക്കും ആപ്ലിക്കേഷൻ അപ്​ഗ്രേഡ് ചെയ്യുകയാണെന്നു തെറ്റിദ്ധരിപ്പിക്കുകയും ഉപയോക്താക്കളുടെ ലോ​​ഗിൻ ഡീറ്റെയിൽസ് അടക്കം ഇല്ലാതാക്കുകയും ചെയ്തു. ഇതോടെയാണ് തട്ടിപ്പിനിരയായെന്ന് ആളുകൾക്ക് ബോധ്യപ്പെടുന്നതും. ഇങ്ങനെ കോടിക്കണക്കിനു രൂപയാണ് ഇയാൾ തട്ടിയെടുത്തതെന്ന് ഇഡി പറയുന്നു.