27
May 2026
Wed
27 May 2026 Wed
p jayarajan

കേരളത്തില്‍ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ കോണ്‍ഗ്രസും ബിജെപിയും സംയുക്തമായി തയ്യാറാക്കിയ ഓപ്പറേഷനാണ് പിണറായി വിജയന്റെയും ബന്ധുക്കളുടെയും വീടുകളില്‍ നടക്കുന്ന ഇഡി റെയ്‌ഡെന്ന് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് പി ജയരാജന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നപ്പോള്‍ ചോദിച്ച പ്രധാന ചോദ്യം, എന്ത് കൊണ്ടാണ് പിണറായിയെ അറസ്റ്റ് ചെയ്യാത്തത് എന്നായിരുന്നു.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി വിഡി സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കൂടിക്കാഴ്ച്ച നടന്നത്. അതിന് പിന്നാലെയാണ് പിണറായിയുടെയും റിയാസിന്റെയും വീട്ടില്‍ റെയ്ഡ് നടന്നതെന്നത് കൃത്യമായ ആസൂത്രണത്തിന്റെ തെളിവാണ്.

എക്‌സാ ലോജിക് വിഷയവുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് നടക്കുന്നുണ്ട്. ആ വിധി പറയും മുമ്പ് കേരള ഹൈക്കോടതിയില്‍ നിന്ന് അനുമതി വാങ്ങിയാണ് ഇപ്പോള്‍ റെയ്ഡ് നടക്കുന്നത്.

സംഘപരിവാറിന്റെ ഒരു ഡിപാര്‍ട്ട്‌മെന്റായാണ് ഇപ്പോള്‍ ഇഡി പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് കോണ്‍ഗ്രസും കൂട്ടു നില്‍ക്കുകയാണ്. ഇഡിയുടെ ഹീനമായ നടപടികളുടെ കേരളത്തിലെ പുതിയ അധ്യായമാണ് ഇത്.

ALSO READ: മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി റെയ്ഡ്

കേരളത്തെ സംഘപരിവാരത്തിന് വിഴുങ്ങാന്‍ കഴിയാത്തത് ഇടതുപക്ഷത്തിന്റെ സാന്നിധ്യം കൊണ്ടാണ്. ആ ഇടതു പക്ഷത്തെ തകര്‍ക്കണമെങ്കില്‍ അതിന്റെ തലയ്ക്ക് തന്നെ അടിക്കണം. അതിന്റെ ഭാഗമാണ് പിണറായിക്കെതിരേ നടക്കുന്ന ഈ റെയ്ഡ്. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും.

ഈ റെയ്ഡിലൂടെ പാര്‍ട്ടിയുടെ ദേശീയ നേതാവായ പിണറായിയെ തകര്‍ക്കാമെന്നത് സംഘപരിവാരത്തിന്റെ വ്യോമോഹം മാത്രമാണ്.

കേരളത്തില്‍ ഇടതുപക്ഷത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കിയത് പോലും ഇവരുടെ ഗ്രാന്‍ഡ് ഡിസൈന്റെ ഭാഗമാണെന്നും ജയരാജന്‍ പറഞ്ഞു.

‘അധികാരവും പണവും ഉപയോഗിച്ച് തടസ്സപ്പെടുത്താന്‍ ശ്രമിച്ചു’

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ ജോർജിന്റെ എക്സാ ലോജിക്കുമായി ബന്ധപ്പെട്ട മാസപ്പടി കേസ് അധികാരവും പണവും ഉപയോഗിച്ച് തടസ്സപ്പെടുത്താൻ മുൻ സർക്കാർ ശ്രമിച്ചിരുന്നുവെന്നും കേസുമായി മുന്നോട്ടു പോവുമെന്നും പരാതിക്കാരനായ ഷോൺ ജോർജ്. കഴിഞ്ഞ രണ്ടു വർഷമായി താൻ നടത്തിയ നിയമ പോരാട്ടങ്ങളെ അധികാരവും പണവും ഉപയോഗിച്ച് തടസ്സപ്പെടുത്താനായിരുന്നു പിണറായി സർക്കാർ ശ്രമിച്ചുകൊണ്ടിരുന്നത്. കേസ് തടസ്സപ്പെടുത്താൻ മാത്രം മുൻ സർക്കാർ കോടികൾ ചെലവഴിച്ചു.

തീരദേശത്തെ ധാതുമണൽ വിദേശത്തേക്ക് കടത്തിയതിന് സി.എം.ആർ.എൽ നൽകിയ കൈക്കൂലിയാണ് മാസപ്പടി. മുഖ്യമന്ത്രിക്കുള്ള പണം വീണയുടെ അക്കൗണ്ട് വഴി കൊടുത്തു എന്നേയുള്ളൂ. തന്റെ പരാതിയിൽ എസ്.എഫ്.ഐ നടത്തിയ അന്വേഷണത്തിൽ വീണ വിജയനെ മൂന്നാം പ്രതിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു. കേസിൽ അന്വേഷണം നടത്തുന്ന ഇ.ഡി മുൻ മുഖ്യമന്ത്രി പിണറായിവിജയന്‍റെ വീടുകളും വീണാവിജയന്‍റെ കമ്പനിയും അടക്കം 12 കേന്ദ്രങ്ങളിൾ റെയ്ഡ് തുടരുകയാണ്.

ED Raid: P Jayarajan operation