മലപ്പുറം എടവണ്ണ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ മരിച്ചു. പത്തപ്പിരിയം കുറുവന്‍ പുലത്ത് ആസാദിന്റെ മകന്‍ കെ പി ഹാഷിഫ്(32) ആണ് മരിച്ചത്. മദീന ഖലീഫയിലെ താമസസ്ഥലത്താണ് മരിച്ചത്.
|
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട്പോകുമെന്ന് കെഎംസിസി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.