20
Jun 2023
Sat
20 Jun 2023 Sat

ന്യൂയോര്‍ക്ക്: യു.എസില്‍ തോക്ക് കൊണ്ട് കളിക്കുകയായിരുന്ന രണ്ടുവയസ്സുകാരന്റെ കയ്യില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടി ഗര്‍ഭിണിയായ അമ്മ മരിച്ചു. ഒഹിയോയില്‍ നടന്ന ദാരുണ സംഭവത്തില്‍ ലോറ എന്ന 31 കാരിയാണ് കൊല്ലപ്പെട്ടത്. എട്ടുമാസം ഗര്‍ഭിണിയായിരുന്നു യുവതി. വെടിയേറ്റതിനു പിന്നാലെ യുവതി തന്നെയാണു പൊലീസിനെ വിളിച്ച് സഹായം ആവശ്യപ്പെട്ടത്. ഭാര്യ ഫോണില്‍ വിളിച്ച് മകനെക്കുറിച്ച് അലറിക്കരഞ്ഞെന്നും സഹായം വേണമെന്നുമായിരുന്നു യുവാവ് ആവശ്യപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊലീസ് സ്ഥലത്തെത്തുമ്പോഴും യുവതിക്ക് ബോധമുണ്ടായിരുന്നു. രണ്ടുവയസ്സുള്ള മകനൊപ്പം മുകളിലത്തെ കിടപ്പുമുറിയിലാണ് പൊലീസ് യുവതിയെ കണ്ടെത്തിയത്. യുവതിയുടെ ആവശ്യപ്രകാരം മകനെ സ്ഥലത്തുനിന്നും മാറ്റി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടില്‍ നിന്നും തോക്ക് പൊലീസ് കണ്ടെടുത്തു. മാതാപിതാക്കളുടെ മുറിയില്‍ കയറി കുട്ടി തോക്കെടുത്ത് കളിക്കുകയായിരുന്നെന്നും ഇതിനിടെയിലാണു അത്യാഹിതം സംഭവിച്ചതെന്നും പൊലീസ് പറഞ്ഞു.