ഗോവയിലെ ആകെയുള്ള 11 കോൺഗ്രസ് എംഎൽഎമാരിൽ 8 പേരും ബിജെപിയിൽ ചേർന്നു. ഇതോടെ നിയമസഭയിലെ പ്രതിപക്ഷമായ കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം കേവലം മൂന്നായി ചുരുങ്ങി. മൂന്നിൽ രണ്ട് എംഎൽഎമാരും മറ്റുപാർട്ടിയിൽ ചേർന്നതിനാൽ ഇവരെ അയോഗ്യരാക്കാൻ കോൺഗ്രസിനാവില്ല. മുതിർന്ന നേതാക്കളായ ദിഗംബർ കാമത്ത്, മൈക്കൽ ലോബോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബിജെപിയിൽ ചേർന്നിരിക്കുന്നത്.
|
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് ഗോവയിൽ പാർട്ടിക്ക് കനത്ത തിരിച്ചടിയായി എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നതെന്നതും ശ്രദ്ധേയമായി. കേന്ദ്രഏജൻസികളെ കാട്ടിയും ഗുണ്ടകളെ വിട്ടുമൊക്കെയുള്ള ബിജെപിയുടെ ഭീഷണിയാണ് എംഎൽഎമാരുടെ ബിജെപി ചേരലിനു പിന്നിലെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



