25
Sep 2024
Wed
25 Sep 2024 Wed
Sharooq saifi km shaji

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിന്റെ അന്വേഷണത്തില്‍ പോലീസ് വന്‍ അട്ടിമറി നടത്തിയതായ ആക്ഷേപം ബലപ്പെടുന്നു. (Elathur train arson conspiracy; Did Shahrukh Saifi trapped by police?) മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജിയുടെ ഇടപെടലോടെയാണ് എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് വീണ്ടും ചര്‍ച്ചയാകുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷാരൂഖ് സെയ്ഫി എന്നൊരു പ്രതിയില്‍ കേസ് അവസാനിപ്പിച്ചപ്പോള്‍ സന്ദര്‍ഭത്തില്‍ തന്നെ ഇതുസംബന്ധിച്ച് പലരും സംശയം ഉന്നയിച്ചിരുന്നു. എഡിജിപി അജിത്കുമാറിന്റെ ആര്‍എസ്എസ് ബന്ധത്തെക്കുറിച്ച് ശക്തമായ തെളിവുകള്‍ പുറത്തുവന്നതോടെ പുനരന്വേഷണ ആവശ്യവും ശക്തമായി.

എന്തുകൊണ്ട് ഷാരൂഖ് സെയ്ഫി എന്ന ഡല്‍ഹി സ്വദേശി ഒരു സ്‌ഫോടനം നടത്താന്‍ കേരള തെരഞ്ഞെടുത്തു. ഒരിക്കല്‍ പോലും കേരളം സന്ദര്‍ശിക്കാത്ത ഒരാള്‍ക്ക് ആരുടെയും സഹായം കൂടാതെ ഇത്തരമൊരു പ്രവൃത്തി ചെയ്യാന്‍ സാധിച്ചത് എങ്ങിനെ? ആക്രമണത്തിന് ശേഷം പ്രതി എങ്ങനെ സുരക്ഷിതമായി കണ്ണൂരെത്തി, അവിടെ മണിക്കൂറുകള്‍ തങ്ങിയ ശേഷം കേരളത്തിന് പുറത്തേക്ക് പോകാന്‍ കഴിഞ്ഞു. എലത്തൂര്‍ ട്രെയിന്‍ അന്വേഷണക്കേസിന്റെ അന്വേഷണം അവസാനിച്ചപ്പോള്‍ ഉയര്‍ന്ന ഈ ചോദ്യങ്ങള്‍ക്കൊന്നും അന്ന് പൊലീസിന്റെ ഭാഗത്ത് നിന്ന് മറുപടിയൊന്നുമുണ്ടായില്ല.

ALSO READ: കാമുകി വിദേശത്ത് പഠിക്കാൻ പോയി; ദേഷ്യം തീർക്കാൻ സ്വകാര്യവീഡിയോയും ഫോട്ടോയും അച്ഛൻ്റെ ഫോണിലേക്ക് അയച്ചുകൊടുത്തു, കോട്ടയത്ത് 19 കാരൻ പിടിയിൽ

ഷാരൂഖ് സെയ്ഫയുടെ ജന്മസ്ഥലമായ ശാഹീന്‍ ബാഗിനെക്കുറിച്ചും അയാളുടെ പ്രേരണയെക്കുറിച്ചുമുള്ള എഡിജിപി എം. ആര്‍ അജിത്കുമാറിന്റെ പ്രതികരണവും സംശയത്തിന് ഇടയാക്കിയിരുന്നു.

അജിത് കുമാറിന്റെ ആര്‍എസ്എസ് ബന്ധങ്ങള്‍ വിവാദമായിരിക്കെ ലീഗ് നേതാവ് കെ. എം ഷാജി അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയത് പുതിയ ചര്‍ച്ചയാവുകയാണ്.

ഉത്തരേന്ത്യന്‍ രാ്ഷ്ട്രീയം കേരളത്തിലേക്ക്

ഉത്തരേന്ത്യയിലെ ട്രെയിന്‍ ആക്രമണ പരമ്പര പോലെ ഒരു രാഷ്ട്രീയം എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിന് പിന്നിലുണ്ടായിരുന്നുവെന്നാണ് ഷാജിയുടെ ആക്ഷേപം. 2023 ഏപ്രില്‍ രണ്ടിനാണ് ഇത് സംഭവിക്കുന്നത്. ഒരു മാസത്തിന് ശേഷമായിരുന്നു കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനായി കേരളത്തില്‍നിന്നുള്ള ആസൂത്രിതമായ നീക്കമായിരുന്നു ട്രെയിന്‍ തീവെപ്പെന്ന് കെ.എം ഷാജി പറഞ്ഞു.

കേസ് അന്വേഷിച്ച എഡിജിപി എം.ആര്‍ അജിത് കുമാര്‍ പറഞ്ഞ ഓരോ വാക്കുകളും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. അത് വലിയ ചര്‍ച്ചയായി മാറി. സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത ഈ സംഭവത്തിന് കേരളത്തിലെ പൊലീസ് കൂട്ടുനിന്നു എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം.

തീവെപ്പ് തീവ്രവാദ പ്രവര്‍ത്തനമാണ് എന്നതിന് തെളിവായി എഡിജിപി പറഞ്ഞത് പ്രതിയെ പിടികൂടിയത് ഷഹീന്‍ബാഗില്‍നിന്നാണ് എന്നതായിരുന്നു. സിഎഎക്കെതിരെ പ്രോജ്ജ്വലമായ സമരം നയിച്ച നാടാണ് ഷഹീന്‍ബാഗ്. പൗരത്വ നിയമത്തിനെതിരായ സമരം തീവ്രവാദ പ്രവര്‍ത്തനമാണെന്നാണ് എഡിജിപി ഇതിലൂടെ പറയുന്നതെന്നും കെ.എം ഷാജി പറഞ്ഞു.

മുഹമ്മദ് മോനൂസ് എന്നയാളെയും കേസില്‍ പിടികൂടിയിരുന്നു. ഇയാളുടെ പിതാവിനെ പിന്നീട് കൊച്ചിയില്‍ മരിച്ചനിലയില്‍ കാണപ്പെടുകയുണ്ടായി. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് പറഞ്ഞത്.

എഡിജിപി അജിത് കുമാര്‍ കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുമെന്ന് പി.വി അന്‍വര്‍ എംഎല്‍എ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ കാതില്‍ പ്രതിധ്വനിക്കുന്നത്. എഡിജിപി അജിത് കുമാര്‍ കേരളത്തില്‍ ഇടപെട്ട എല്ലാ കേസുകളും പുനരന്വേഷിക്കണമെന്നും കെ.എം ഷാജി വ്യക്തമാക്കി.