06
Sep 2024
Wed
06 Sep 2024 Wed
Engineer Rashid MP Got interim bail

ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തികസഹായം നല്‍കിയെന്ന കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന അവാമി ഇത്തിഹാദ് പാര്‍ട്ടി നേതാവും എംപിയുമായ ശെയ്ഖ് അബ്ദുല്‍ റാഷിദ് എന്ന എന്‍ജിനീയര്‍ റാഷിദിന് ഉപാധികളോടെ ഇടക്കാല ജാമ്യം. രണ്ടുലക്ഷം രൂപയുടെ വ്യക്തിഗത ജാമ്യമാണ് എന്‍ജിനീയര്‍ റാഷിദിന് അനുവദിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടു സംസാരിക്കരുതെന്ന നിബന്ധനയും കോടതി എന്‍ജിനീയര്‍ റാഷിദിന് നല്‍കിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു വേണ്ടി പ്രചാരണം നടത്താന്‍ റഷിദിനാവും. സപ്തംബര്‍ 18, സപ്തംബര്‍ 25, ഒക്ടോബര്‍ 1 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ജമ്മുകശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ രണ്ടിന് എന്‍ജിനീയര്‍ റാഷിദ് ജയിലിലേക്ക് മടങ്ങും. ഒക്ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

ജയിലില്‍ കിടന്ന് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച എന്‍ജിനീയര്‍ റാഷിദ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ പരാജയപ്പെടുത്തിയിരുന്നു.
ജമ്മുകശ്മീരില്‍ അമ്പേ പരാജയമായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയാ കശ്മീര്‍ ആഖ്യാനത്തെ എതിര്‍ക്കുമെന്നും തന്റെ ജനതയെ കൈവിടുകയില്ലെന്നും ജയില്‍ മോചിതനായ എന്‍ജിനീയര്‍ റാഷിദ് മാധ്യമങ്ങളോടു പറഞ്ഞു.

2019 ആഗസ്ത് 5ന് മോദി ചെയ്തതിനെ കശ്മീന്‍ ജനത നിരാകരിച്ചിട്ടുണ്ട്. കശ്മീര്‍ ജനതയുടെ ക്ഷേമത്തിനായാണ് താന്‍ പ്രതിജ്ഞാബദ്ധനായിട്ടുള്ളത്. ഉമര്‍ അബ്ദുല്ല പറയുന്നതിനേക്കാള്‍ വലിയ പോരാട്ടമാവും തന്റേത്. ഉമര്‍ അബ്ദുല്ലയുടേത് അധികാരത്തിനു വേണ്ടിയുള്ളതും തന്റേത് ജനങ്ങള്‍ക്കു വേണ്ടിയുള്ളതുമായാ പോരാട്ടമാണ്. താന്‍ ബിജെപിയുടെ ഇരയാണ്. അവസാന ശ്വാസം വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയസംഹിതയ്‌ക്കെതിരേ പോരാടും. താന്‍ കശ്മീരിലേക്ക് വരുന്നത് ജനങ്ങളെ ഒരുമിപ്പിക്കാനാണ് വിഭജിക്കാനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 5.5 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് എന്‍ജിനീയര്‍ റാഷിദ്.

ALSO READ: ജയിലില്‍ നിന്ന് മുന്‍ മുഖ്യ മന്ത്രിയെ തോല്‍പ്പിച്ച ശെയ്ഖ് അബ്ദുല്‍ റാഷിദ് ആരാണ്?

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക