എറണാകുളത്ത് സ്ത്രീകള്‍ കുറയുന്നു; ജില്ലയിലെ ബാച്ചിലര്‍ ആണുങ്ങളുടെ ചങ്കിടിപ്പ് കൂടി
|
കൊച്ചി: സംസ്ഥാനത്തെ ലിംഗാനുപാതത്തിന് വിരുദ്ധമായി എറണാകുളം ജില്ലയിലെ കണക്കുകള്‍. സംസ്ഥാനത്ത് പുരുഷന്മാരേക്കാളും സ്ത്രീകളാണ് കൂടുതലെങ്കില്‍ എറണാകുളത്ത് പുരുഷന്‍മാരാണ് കൂടുതല്‍. 1000 പുരുഷന്മാര്‍ക്ക് 967 സ്ത്രീകള്‍ എന്നതാണ് ജില്ലയിലെ കണക്ക്.
ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തിയ ആന്വല്‍ വൈറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് എന്ന പഠനത്തിലാണ് കണ്ടെത്തല്‍. കഴിഞ്ഞവര്‍ഷത്തെ ജനന മരണങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു പഠനം. ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 39226 ജനനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 19939 (50.83%) ആണ്‍കുട്ടികളും 19287 (49.17%) പെണ്‍കുട്ടികളുമാണെന്നും ജില്ലയിലെ നഗര ഗ്രാമ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തി.
കഴിഞ്ഞവര്‍ഷത്തെ ജനന നിരക്ക് അനുസരിച്ച് ഏറ്റവും കൂടുതല്‍ ജനനം നടന്നത് മാര്‍ച്ചിലാണെങ്കിലും സ്ത്രീപുരുഷാനപാതത്തില്‍ ആഗസ്റ്റ് മാസമാണ് മുമ്പില്‍. മാര്‍ച്ചില്‍ 3601 പേരും ആഗസ്റ്റില്‍ 3177 പേരുമാണ് ജനിച്ചത്. എന്നാല്‍ മാര്‍ച്ചിലെ സ്ത്രീപുരുഷാനുപാതം 977ഉം ആഗസ്റ്റില്‍ 1017ഉം ആണ്. മാര്‍ച്ചിനെ അപേക്ഷിച്ച് ആഗസ്റ്റില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ജനിച്ചു.
ഗര്‍ഭസ്ഥാവസ്ഥയില്‍ ലിംഗ നിര്‍ണയം നടത്തുക, ഗര്‍ഭം അലസിപ്പിക്കുക, ഹോര്‍മോണിന്റെ സ്വാധീനം, ഏതെങ്കിലും ലിംഗത്തിലുള്ള കുട്ടി (ആണോ പെണ്ണോ) വേണമെന്ന തീരുമാനവും സ്വാധീനിക്കുന്നു എന്നിവയാണ് ഇത്തരത്തില്‍ വ്യത്യാസമുണ്ടാകാന്‍ കാരണം.
നിലവിലെ സ്ത്രീപുരുഷാനുപാതമാണ് ഭാവിയിലെ ജനസംഖ്യയുടെ നിലനില്പിന്റെ അടിസ്ഥാനമെന്നതിനാല്‍ സ്ത്രീപുരുഷാനുപാതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വന്നാല്‍ ഇത് ഭാവിയില്‍ ജനസംഖ്യയെ ബാധിക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





