24
Aug 2025
Thu
24 Aug 2025 Thu
Ernakulam Native man dies after collapsing while working in Saudi Arabia

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അബഹ: സൗദിയില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. ചങ്ങനാശ്ശേരി മടുക്കുംമൂട് സ്വദേശി പള്ളിപ്പറമ്പില്‍ നവാസ് അബ്ദുല്‍ ഖാദര്‍(53) ആണ് മരിച്ചത്. കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നവാസ് പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്. ഹയാത്ത് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് ഹൃദയാഘാതം സംഭവിച്ചതെന്ന് കുടുംബം അറിയിച്ചു.

ഡയന മിനി ട്രക്ക് ഡ്രൈവറായിരുന്നു നവാസ് അബ്ദുല്‍ ഖാദര്‍. സാധനങ്ങളെടുക്കാന്‍ ജിദ്ദയില്‍ നിന്നും മുന്ന് ദിവസം മുന്‍പാണ് വാഹനവുമായി അബഹയില്‍ എത്തിയത്. ട്രക്കിനുള്ളിലേക്ക് സാധനങ്ങള്‍ കയറ്റുന്നതിനിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു.
ഭാര്യ:സുലൈഖാ ബീവി. മുഹമ്മദ് മനാഫ്, മുഹമ്മദ് സല്‍മാന്‍, സോന നവാസ് എന്നിവര്‍ മക്കളാണ്.
മരണ വിവരമറിഞ്ഞ് റിയാദില്‍ ജോലി ചെയ്യുന്ന ഭാര്യാ സഹോദരന്‍ അലാമിന്‍ നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി അബഹയില്‍ എത്തിയിട്ടുണ്ട്. സന്തോഷ് കൈരളി, ഡോ.ഖാദര്‍ എന്നിവരുടെ സഹായത്താലാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.

Ernakulam Native man dies after collapsing while working in Saudi Arabia