09
Sep 2026
Tue
09 Sep 2026 Tue

ന്യൂഡൽഹി: മുൻ ഡൽഹി ചീഫ് സെക്രട്ടറി രാകേഷ് മേത്ത (74) നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സെപ്റ്റംബർ ആറിനാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച സംസ്കാരം നടത്തി. ആരോഗ്യപ്രശ്നങ്ങളും മാനസിക ബുദ്ധിമുട്ടുകളും നേരിട്ടിരുന്നതായി സൂചിപ്പിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1975 ബാച്ചിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥനായ റാകേഷ് മേത്ത മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്തിന്റെ കാലത്ത് വിവിധ ചുമതലകൾ വഹിച്ചിരുന്നു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണറായും സേവനമനുഷ്ഠിച്ചു.

2007ൽ ഡൽഹി ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ അദ്ദേഹം മൂന്ന് വർഷത്തിലേറെ ഈ സ്ഥാനത്ത് തുടർന്നു. തലസ്ഥാനത്തെ ഗതാഗതം, വൈദ്യുതി, നഗര അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിലെ നിരവധി പ്രധാന പദ്ധതികളുടെ നടപ്പാക്കലിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.

2010ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസ് നടന്നത് രാകേഷ് മേത്ത ചീഫ് സെക്രട്ടറിയായിരുന്ന കാലത്താണ്.

ALSO READ: സൗദി അതിർത്തിയിൽ സൈനിക സാമഗ്രികളുമായി എത്തിയ ട്രക്കുകൾക്ക് ഹൂതി മിസൈൽ ആക്രമണം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക