14
Oct 2025
Sun
14 Oct 2025 Sun
extramarilal affair ends in dual murder

അവിഹിതബന്ധം ഇരട്ടക്കൊലപാതകത്തില്‍ കലാശിച്ചു. ഭാര്യയുടെ കാമുകന്റെ കുത്തേറ്റ യുവാവ് മരണത്തോട് മല്ലിട്ട് ആശുപത്രിയില്‍. ഡല്‍ഹിയിലെ രാം നഗറിലാണ് സംഭവം. ഗര്‍ഭിണിയും രണ്ടുമക്കളുടെ മാതാവുമായ ശാലിനി(22), യുവതിയുടെ കാമുകന്‍ ആശു എന്ന ശൈലേന്ദ്ര(34)എന്നിവരാണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശൈലേന്ദ്രയാണ് ശാലിനെ കൊലപ്പെടുത്തിയും ഇവരുടെ ഭര്‍ത്താവ് ആകാശിനെ(23)കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തത്. തന്നെ കുത്തിയ കുത്തി പിടിച്ചുവാങ്ങിയാണ് ആകാശ് ഭാര്യയുടെ കാമുകനായ ശൈലേന്ദ്രയെ കൊലപ്പെടുത്തിയത്. ശാലിനി ഭര്‍ത്താവിനൊപ്പം താമസിക്കുന്നതും തനിക്കൊപ്പം വരാന്‍ കൂട്ടാക്കാത്തതുമാണ് ശൈലേന്ദ്രയെ ആക്രമണത്തിന് പ്രകോപിപ്പിച്ചത്.

കഴിഞ്ഞദിവസം രാത്രി ആകാശ് ശാലിനിയെയും കൂട്ടി തന്റെ അമ്മയെ കാണാന്‍ പോവുന്നതിനിടെയാണ് ശൈലേന്ദ്ര കത്തിയുമായെത്തി ആക്രമിച്ചത്. ശാലിനിയെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് ആകാശിന് കുത്തേറ്റത്. എന്നാല്‍ ആകാശ് ശൈലേന്ദ്രയെ കീഴടക്കുകയും ഇതേകത്തിക്കു കുത്തിക്കൊല്ലുകയുമായിരുന്നു.

അതേസമയം ശാലിനിയും ആകാശും ഇടക്കാലത്ത് പിണങ്ങിക്കഴിയുകയായിരുന്നുവെന്നും ഈ സമയത്താണ് ശൈലേന്ദ്രയുമായി അടുപ്പത്തിലായതും ഒരുമിച്ചു താമസിച്ചതെന്നും യുവതി അമ്മ ഷീല പറയുന്നു. ഇതിനിടെ ആകാശും ശാലിനിയുമായുള്ള പ്രശ്‌നം പറഞ്ഞുതീര്‍ക്കുകയും ഇരുവരും വീണ്ടും ഒരുമിച്ചു ജീവിക്കാനും തുടങ്ങി. ശാലിനിയുടെ വയറ്റിലുള്ളത് തന്റെ കുട്ടിയാണെന്നും യുവതി തനിക്കൊപ്പം ജീവിക്കാന്‍ തയ്യാറാവാത്തതുമാണ് ശൈലേന്ദ്രയെ കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നുമാണ് പോലീസ് പറയുന്നത്.

ALSO READ: നാടോടികള്‍ക്ക് കൊടുത്ത പഴയ സാരിക്കുള്ളില്‍ സൂക്ഷിച്ചിരുന്നത് നാലുലക്ഷം രൂപയുടെ സ്വര്‍ണം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക