30
Jul 2026
Thu
30 Jul 2026 Thu
kundara custody death fake statement

കുണ്ടറയിലെ കസ്റ്റഡി മര്‍ദ്ദന കേസ് അട്ടിമറിക്കാനുള്ള ശ്രമമവുമായി പോലീസ്. പറായത്ത കാര്യങ്ങള്‍ മൊഴിയില്‍ എഴുതി ചേര്‍ത്തതായി ആരോപിച്ച് സിയാദിന്റെ കുടുംബം രംഗത്തെത്തി. സിയാദിന്റെ പിതൃ സഹോദരന്‍ ബഷീര്‍ ആണ് പോലീസിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഇതോടെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പോലീസിനെ ന്യായീകരിച്ച് പറഞ്ഞ കാര്യങ്ങള്‍ പൊളിയുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ട ശേഷം സിയാദ് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. താന്‍ പറയാത്ത കാര്യങ്ങള്‍ തന്റെ മൊഴിയില്‍ പൊലീസ് എഴുതി ചേര്‍ത്തതായി സിയാദിന്റെ പിതൃ സഹോദരനായ ബഷീര്‍ പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ നിന്നും വിട്ടയച്ച ശേഷം രഞ്ജിത്ത് എന്ന സുഹൃത്ത് സിയാദിനെ മര്‍ദ്ദിച്ചതായാണ് മൊഴിയായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നും കേസ് അട്ടിമറിക്കാന്‍ പൊലീസ് ഇത് എഴുതി ചേര്‍ത്തതാണെന്നും ബഷീര്‍ പറഞ്ഞു. പൊലീസ് തന്നെയാണ് സിയാദിനെ മര്‍ദ്ദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

”മനുഷ്യ ജീവനല്ലേ സാറേ പോയത്. ഞങ്ങള്‍ക്ക് നീതി കിട്ടും എന്ന കാര്യത്തില്‍ ഉറപ്പില്ല. ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്ക് എങ്കില്‍ സംശയമാണ്. ഒരു ജീവനല്ലേ ഇല്ലാതായത്. മരണം നടന്നപ്പോള്‍ മൊഴി രേഖപ്പെടുത്താനാണ് പൊലീസില്‍ വിളിപ്പിച്ചത്. അവിടെപോയി അവര്‍ എന്നോട് ഒപ്പിടാന്‍ പറഞ്ഞു. അതാണ് ചെയ്തത്. മര്‍ദിച്ചത് പൊലീസാണ്,” ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

kundara custody death witness statement1

പോലീസ് തയ്യാറാക്കിയ മൊഴിയുടെ പകര്‍പ്പ്‌

kundara custody death witness statement2

പോലീസ് തയ്യാറാക്കിയ മൊഴിയുടെ പകര്‍പ്പ്‌ -2

താന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞതായി വ്യാജ മൊഴി ഉണ്ടാക്കി കുറ്റക്കാരായ പൊലീസുകാരെ രക്ഷിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. സിയാദിനെ മര്‍ദ്ദിച്ചിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, പിടിച്ചുകൊണ്ടുപോകുന്ന സമയം തന്നെ ജീപ്പിനുള്ളില്‍ വച്ച് ശ്രീജിത്ത് എന്ന പൊലീസുകാരന്‍ മര്‍ദ്ദിക്കുന്നതിന് ദൃസാക്ഷികള്‍ ഉണ്ടായിരുന്നു.

ALSO READ: സിയാദിനെ ഇടിച്ച് വാരിയെല്ല് തകര്‍ത്തു; കുണ്ടറ സ്റ്റേഷന്‍ സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്‍

അതേസമയം സംഭവത്തില്‍ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞദിവസം ഇടപെട്ടിരുന്നു. സിയാദിന്റെ മരണം ജില്ലാ റൂറല്‍ പൊലീസ് മേധാവി അന്വേഷിച്ച് ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ഓഗസ്റ്റ് അഞ്ചിന് കമ്മീഷന്റെ സിറ്റിങില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഹാജരാവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏതായാലും നീതി ലഭിക്കും വരെ നിയമ പോരാട്ടം നടത്തുമെന്ന് കുടുംബവും അറിയിച്ചിട്ടുണ്ട്.

സിയാദ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പൊലീസ് മര്‍ദനത്തില്‍ സിയാദിന്റെ വാരിയെല്ല് പൊട്ടിയിരുന്നുവെന്നും നട്ടെല്ലില്‍ പഴുപ്പ് കെട്ടിയെന്നുമാണ് ബന്ധുക്കളുടെ ആരോപണം. 13 കാരനെ കാണാനില്ലെന്ന അയല്‍ക്കാരന്റെ പരാതിയിലാണ് സിയാദിനെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ കാണാതായ 13കാരനെ കണ്ടെത്തുകയും കേസുമായി സിയാദിന് ബന്ധമില്ലെന്ന നിഗമനത്തില്‍ പിറ്റേന്ന് വിട്ടയക്കുകയുമായിരുന്നു.

സിയാദ് മരിച്ചത് ഹെപറ്റൈറ്റിസ് മൂലമാണെന്നും പോലീസ് വിട്ടയച്ച ശേഷം ഒരു സുഹൃത്ത് സിയാദിനെ മര്‍ദ്ദിച്ചിരുന്നുവെന്നും ഇന്നലെ മുഖ്യമന്ത്രി വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, പോലീസ് ഭാഷ്യം മുഖ്യമന്ത്രി അതുപോലെ വിളമ്പുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക