ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ സുപ്രീംകോടതിയിലെ അന്തിമവാദം നാളെ. ഇന്ന് മറ്റ് ഹരജികളുടെ വാദം കേള്‍ക്കല്‍ നീണ്ടതിനാലാണ് കേസ് നാളത്തേക്ക് ലിസ്റ്റ് ചെയ്തത്. ( Final hearing in Lavalin case tomorrow )
|
മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്തു സിബിഐ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീം കോടതിയിലുള്ളത്. നേരത്തെ പല തവണ ഹര്‍ജിക്കാരില്‍ ഒരാളായ സിബിഐയുടെ കൂടി ആവശ്യം പരിഗണിച്ച് ആണ് കേസ് മാറ്റിയിരുന്നത്.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരേ സിബിഐ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ മുപ്പതിലേറെ തവണയായി കേസ് സുപ്രിംകോടതി പരിഗണനയ്ക്കെടുക്കാതെ മാറ്റിവച്ചുവരികയാണ്.





