23
Jun 2024
Wed
23 Jun 2024 Wed
kuwait labour camp fire

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫ് മേഖലയില്‍ മലയാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പില്‍ വന്‍ തീപ്പിടിത്തം. ( fire-in-labor-camp-in-kuwait-four death reported ) സംഭവത്തില്‍ നാല് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 43 തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവില്‍ 21 പേര്‍ അല്‍-അദാന്‍ ഹോസ്പിറ്റല്‍, 6 പേര്‍ അല്‍-ഫര്‍വാനിയ ഹോസ്പിറ്റല്‍, ഒരാള്‍ അല്‍-അമിരിയ, 11 പേര്‍ മുബാറക് ഹോസ്പിറ്റല്‍, 4 പേര്‍ ജാബര്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് ചികില്‍സയില്‍ കഴിയുന്നത്.

മംഗഫ് ബ്ലോക്ക് നാലിലെ മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയുടെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ നാലുമണിക്ക് ആരംഭിച്ച തീ കെട്ടിടത്തില്‍ ആളിപടരുകയായിരുന്നു. മലയാളികള്‍ അടക്കം ഒട്ടേറെ പേരാണ് ക്യാമ്പില്‍ താമസിക്കുന്നത്.

തീ പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയവര്‍ക്കും പുക ശ്വസിച്ചവര്‍ക്കുമാണ് ഗുരുതര പരിക്കേറ്റത്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്.

പരിക്കേറ്റവരെ ആവശ്യമായ എല്ലാ ചികില്‍സകളും നല്‍കാന്‍ ആശുപത്രികള്‍ക്കും മെഡിക്കല്‍ സംഘത്തിനും നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികള്‍ ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ആവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കുന്നതിനും മികച്ച ചികിത്സാ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും രാജ്യത്തെ ബന്ധപ്പെട്ട ആശുപത്രികളുമായും അധികാരികളുമായും ഏകോപിച്ച് പ്രവര്‍ത്തിക്കുന്നതായും മന്ത്രാലയം അറിയിച്ചു.