
വാഷിങ്ടണ്‍: കേരളത്തില്‍ ഉള്‍പ്പെടെ ആശങ്ക സൃഷ്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. ( First Bird Flu Human Death In World )മനുഷ്യരില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത എച്ച്5എന്‍2 എന്ന പക്ഷിപ്പനി മെക്സിക്കോയില്‍ ഒരാളുടെ മരണത്തിന് കാരണമായെന്നാണ് ലോകാരോഗ്യ സംഘടന റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. മെക്സിക്കോയിലെ കോഴിയിറച്ചിയില്‍ H5N2 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും എങ്ങനെയാണ് ഇയാള്‍ക്ക് രോഗം ബാധിച്ചതെന്ന് വ്യക്തമല്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
![]() |
|
‘2024 മെയ് 23-ന്, മെക്സിക്കോ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സ് ഇക്കാര്യം ലോകാരോഗ്യ സംഘടനയ്ക്ക് റിപോര്‍ട്ട് ചെയ്തത്. ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇന്‍ഫ്‌ലുവന്‍സ എ വൈറസ് ബാധയുടെ ആദ്യ ലബോറട്ടറി സ്ഥിരീകരിച്ച മനുഷ്യ കേസാണിത്. വൈറസിന്റെ ഉറവിടം നിലവില്‍ അജ്ഞാതമാണെങ്കിലും, മെക്സിക്കോയിലെ കോഴികളില്‍ എ (എച്ച് 5 എന്‍ 2) വൈറസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മെയ് 23-ന്, മെക്സിക്കോ സിറ്റിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 59-കാരനില്‍ ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാള്‍ കോഴികളുമായോ മറ്റു മൃഗങ്ങളുമായി സമ്പര്‍ക്കം പുല്‍ത്തിയിട്ടില്ലെന്നാണ് പ്രാഥമിക റിപോര്‍ട്ട്.
പക്ഷിപ്പനി ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ്, മറ്റ് ചില കാരണങ്ങളാല്‍ ഇയാള്‍ മൂന്നാഴ്ചത്തോളം കിടപ്പിലായിരുന്നു. ഏപ്രില്‍ 17 ന്, പനി, ശ്വാസതടസം, വയറിളക്കം, ഓക്കാനം തുടങ്ങിയ അസ്വസ്ഥകള്‍ അനുഭവപ്പെട്ടു. ഏപ്രില്‍ 24-ന് ആണ് വൈദ്യസഹായം തേടിയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടശേഷം അദ്ദേഹത്തിന്റെ ആരോഗ്യ നല വഷളാകുകയും അതേ ദിവസം തന്നെ മരിക്കുകയും ചെയ്തു.
ഏപ്രില്‍ 24-ന് ശേഖരിച്ച് പരിശോധിച്ച ശ്വാസകോശ സാമ്പിളിന്റെ RT-PCR പരിശോധനയിലാണ് ഇന്‍ഫ്‌ലുവന്‍സ എ വൈറസിന്റെ ലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് മെയ് 20-ന്, മെക്സിക്കോ നാഷണല്‍ ഇന്‍ഫ്‌ലുവന്‍സ സെന്ററിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിക്കല്‍ ഡയഗ്‌നോസിസ് ആന്‍ഡ് റഫറന്‍സില്‍ നടത്തിയ വിശദ പരിശോധനയിലാണ് A(H5N2) സ്ഥിരീകരിച്ചത്.
ഇത് അല്ലാതെ മറ്റു കേസുകളൊന്നും നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മരിച്ച ആളുകളുടെ സമ്പര്‍ക്ക പട്ടികയില്‍ പെട്ട 17 പേരില്‍ ഒരാള്‍ക്ക് ഏപ്രില്‍ 28 നും 29 നും ഇടയില്‍ മൂക്കൊലിപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എന്താണ് പക്ഷിപ്പനി? (What is bird flu?)
നിരവധി തരം പക്ഷിപ്പനികളുണ്ട്.പക്ഷികള്‍ക്ക പുറമേ കാട്ട് നായ്ക്കള്‍, ചെന്നായ, നീര്‍നായ് തുടങ്ങിയ സസ്തനികളിലേക്കും ഇത് പടരാറുണ്ട്. പല സന്ദര്‍ഭങ്ങളിലും മനുഷ്യരില്‍ ഇതിന്റെ രോഗ ലക്ഷണങ്ങള്‍ കണ്ടിരുന്നെങ്കിലും ഗുരുതരമായിരുന്നില്ല.
അമേരിക്കയിലെ പാലുല്‍പ്പാദനത്തിന് ഉപയോഗിക്കുന്ന പശുക്കളില്‍ ആഴ്ച്ചകളായി H5N1 വിഭാഗത്തില്‍പ്പെട്ട പക്ഷിപ്പനി പടരുന്നുണ്ട്. ഏതാനും മനുഷ്യരിലും രോഗം റിപോര്‍ട്ട് ചെയ്തിരുന്നു.