കോഴിക്കോട്: മരണ കാരണങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള സ്‌ട്രോക്കിനെ കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ പുസ്തകം പുറത്തിറങ്ങുന്നു. അമ്മാര്‍ കീഴുപറമ്പാണ് രചന. ദുബയില്‍ ഡി എം ഹെൽത് കെയർ ഗ്രൂപ്പ് ആസ്ഥാനത്ത് വച്ചാണ് ‘സ്‌ട്രോക്ക് അതിജീവന പാഠങ്ങള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നത്. കോഴിക്കോട്ടെ പേജ് ഇന്ത്യ പബ്ലിക്കേഷന്‍സാണ് പ്രസാധകർ.
|
ഒക്ടോബര്‍ 29ന് അന്താരാഷ്ട്ര സ്‌ട്രോക്ക് ദിനത്തില്‍ ആസ്റ്റർ ഡി എം ഹെൽത് കെയർ ഗ്രൂപ്പ് ഫൗണ്ടർ ചെയർമാൻ പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍, ദുബയ് സബീൽ പാലസിലെ ഷംസുദ്ധീന്‍ ബിൻ മുഹിയുദ്ധീന് നല്‍കി പ്രകാശനം നിര്‍വഹിക്കും. 19 അധ്യായങ്ങളിലായി 142 പേജുള്ള പുസ്തകത്തിന് 180 രൂപയാണ് വില. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവമേളയില്‍ പുസ്തകം വില്‍പ്പനയ്ക്കെത്തും.
സ്‌ട്രോക്കിനെകുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ഉള്‍കൊള്ളുന്ന ഈ ഗ്രന്ഥത്തിന് ഡോ.ആസാദ് മൂപ്പനാണ് അവതാരിക എഴുതിയിരിക്കുന്നത്. സ്‌ട്രോക്കിനെകുറിച്ച് വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായങ്ങളും ഇന്ത്യൻ സ്ട്രോക്ക് അസോസിയേഷൻ, വേൾഡ് സ്ട്രോക്ക് അസോസിയേഷൻ എന്നിവരുടെ ഏറ്റവും പുതിയ പഠനങ്ങളും രോഗപ്രതിരോധ മാർഗങ്ങളും പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.


