Fishermen dies in Mangalore bitten by fish മംഗളൂരു: കടലില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിന്റെ വയറ്റില്‍ മീനിന്റെ കൂര്‍ത്ത തല വയറ്റില്‍ തുളച്ചുകയറി ദാരുണാന്ത്യം. കാര്‍വാര്‍ മജാലി ദണ്ഡേബാഗയിലെ അക്ഷയ് അനില്‍ മജാലിക്കറാണ്(31) മരിച്ചത്.
|
കഴിഞ്ഞ ചൊവ്വാഴ്ച അക്ഷയ് ആഴക്കടലില്‍ മീന്‍പിടിക്കുന്നതിനിടെയാണ് സംഭവം. 10 ഇഞ്ചോളം നീളത്തില്‍ മൂര്‍ച്ചയുള്ള ചുണ്ടുള്ള മീന്‍ കടലില്‍നിന്ന് ബോട്ടിലേക്ക് ചാടി അക്ഷയുടെ വയറ്റില്‍ തറക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ ഉടന്‍ കാര്‍വാറിലെ ക്രിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസത്തെ ചികിത്സക്ക് ശേഷം ഡോക്ടര്‍മാര്‍ മുറിവ് തുന്നിച്ചേര്‍ത്ത് ഡിസ്ചാര്‍ജ് ചെയ്തു.
എന്നാല്‍, കടുത്ത വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മതിയായ തുടര്‍ ചികിത്സ ലഭിക്കാതെയാണ് യുവാവ് മരിച്ചതെന്ന് ആക്ഷേപമുണ്ട്. ഈ വാര്‍ത്ത അറിഞ്ഞയുടനെ ഡോക്ടര്‍മാരുടെ അവഗണനക്കെതിരെ രോഷം പ്രകടിപ്പിച്ച് നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ ക്രിംസ് ആശുപത്രിക്ക് സമീപം തടിച്ചുകൂടി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





