കരിപ്പൂരിൽ നിന്ന് സ്ത്രീ തീർത്ഥാടകർ മാത്രം യാത്രയാകുന്ന ആദ്യ ഹജ്ജ് വിമാനം (വിതൗട്ട് മെഹ്‌റം വിഭാഗം) നാളെ (മെയ് 23 ന് വ്യാഴാഴ്ച) വൈകീട്ട് 5 മണിക്ക് പുറപ്പെടും. ഇവർ ഹജ്ജ് ക്യാമ്പിൽ എത്തി തുടങ്ങി. തുടർന്ന് 23 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ 12 വിമാനങ്ങളിലായി വിതൗട്ട് മെഹ്‌റം വിഭാഗത്തിലെ സ്ത്രീകൾ യാത്രയാകും.
|
അതേസമയം ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് കര്‍മ്മത്തിന് പുറപ്പെട്ട ആദ്യത്തെ രണ്ട് സംഘങ്ങള്‍ മക്കയിലെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ 12.58 നും രാവിലെ 8.27 നുമായി കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആദ്യ രണ്ട് വിമാനങ്ങളില്‍ പുറപ്പെട്ട 332 പേരാണ് മക്കയിലെത്തിയത്. രണ്ട് വിമാനങ്ങളിലും 85 വീതം പുരുഷന്മാരും 81 വീതം സ്ത്രീകളും യാത്ര തിരിച്ചത്. മൂന്നാമത്തെ വിമാനം ഇന്ന് (ചൊവ്വ) വൈകീട്ട് 3 മണിക്ക് ജിദ്ദയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
രണ്ടാം ദിവസമായ ബുധനാഴ്ചയും മൂന്ന് വിമാനങ്ങളാണുള്ളത്. പുലര്‍ച്ചെ 12.05, രാവിലെ 8, വൈകീട്ട് 5 മണി സമയങ്ങളില്‍ പുറപ്പെടും. 166 പേര്‍ വീതം ആകെ 498 പേര്‍ യാത്ര തിരിക്കും. ജൂണ്‍ 9 വരെയായി ഓരോ ദിവസവും മൂന്ന് വീതം ആകെ 59 ഷെഡ്യൂളുകളാണ് കരിപ്പൂരില്‍ നിന്ന് ക്രമീകരിച്ചിരിക്കുന്നത്. ജൂണ്‍ 8 ന് നാലും 9 ന് ഒരു ഷെഡ്യൂളുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആകെ 10,430 തീര്‍ഥാടകരാണ് കരിപ്പൂര്‍ വിമാനത്താവളം വഴി യാത്രയാകുക. കൊച്ചി വഴിയും 4273 ഉം കണ്ണൂര്‍ വഴി 3135 ഉം പേര്‍ യാത്രയാകും.


