29
Aug 2022
Fri
29 Aug 2022 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത് റാംപ് വോക്ക് നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി. തമിഴ്‌നാട് നാഗപട്ടണം സ്‌പെഷ്യല്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ അടക്കം അഞ്ച് പേരെ സ്ഥലം മാറ്റി ജില്ലാ പൊലീസ് സൂപ്രണ്ട് ഉത്തരവിറക്കി.

 

സെമ്പനാര്‍കോവിൽ സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരായ സ്‌പെഷ്യല്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടർ സുബ്രഹ്മണ്യന്‍, രേണുക, അശ്വിനി, നിത്യശീല, ശിവനേശന്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്.

 

മയിലാടുതുറൈ ജില്ലയിലെ സെമ്പനാർകോവിലിൽ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു സ്വകാര്യ സംഘടന സൗന്ദര്യമത്സരം സംഘടിപ്പിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. നടി യാഷിക ആനന്ദാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക