29
Aug 2022
Mon
29 Aug 2022 Mon

പ്രതികൂല കാലാവസ്ഥയെ തുടർന്ന് ദുബയ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി. ചില സര്‍വീസുകള്‍ ദുബയ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്കും രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്കുമായി പുനക്രമീകരിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഞായറാഴ്‍ച ഉച്ചയ്‍ക്ക് ശേഷവും തിങ്കളാഴ്‍ച രാവിലെയുമുള്ള ചില സര്‍വീസുകളാണ് റദ്ദാക്കുകയും പുനക്രമീകരിക്കുകയും ചെയ്യേണ്ടി വന്നത്. ഞായറാഴ്‍ച രാവിലെ മുതല്‍ ശക്തമായ പൊടിക്കാറ്റാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടത്. ഞായറാഴ്‍ച 10 സര്‍വീസുകള്‍ ദുബയിലെ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്കും മറ്റ് വിമാനത്താവളങ്ങളിലേക്കും പുനക്രമീകരിക്കേണ്ടി വന്നതായി ദുബയ് അന്താരാഷ്‍ട്ര വിമാനത്താവളം അധികൃതര്‍ അറിയിച്ചിരുന്നു.

 

യാത്രക്കാര്‍ വിമാനക്കമ്പനികളുടെ വെബ്‍സൈറ്റുകള്‍ പരിശോധിച്ച് സര്‍വീസ് സമയം ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. ആഗസ്ത് 18 വരെ യുഎഇയിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് യുഎഇയിൽ വിവിധ ഇമാറാത്തുകളിൽ മഴ പെയ്തിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക