തിരുവനന്തപുരം: കമ്പനിയെ വന്‍ ലാഭത്തിലാക്കാനുള്ള നീക്കങ്ങളാണ് നമ്മുടെ സ്വന്തം KSRTCയില്‍നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് കുപ്പിവെള്ളം നല്‍കുന്നതിനു പിന്നാലെ ലഘുഭക്ഷണവും കൊടുക്കാന്‍ ഒരുങ്ങുകയാണ് കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുകയാണു ലക്ഷ്യം. ഇതിനായി താത്പര്യമുള്ളവരില്‍നിന്ന് നിര്‍ദേശങ്ങളും വിവരണവും ക്ഷണിച്ചു. മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു.
|
ലഘുഭക്ഷണം പാക്കുചെയ്തതും യാത്രയ്ക്കിടയില്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമാകണം. ഗുണനിലവാരവും ശുചിത്വവും പാലിക്കണം. ബസ്സിനുള്ളില്‍ ഷെല്‍ഫ്‌വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലസൗകര്യം നല്‍കും. പദ്ധതി നടത്തിപ്പു സംബന്ധിച്ച അന്തിമതീരുമാനം കെ.എസ്.ആര്‍.ടി.സി. ചെയര്‍മാനാണ്. തിരുവനന്തപുരത്തെ കെ.എസ്.ആര്‍.ടി.സി. ആസ്ഥാനമായ ട്രാന്‍സ്‌പോര്‍ട്ട് ഭവനിലെ തപാല്‍ സെഷനില്‍ നേരിട്ടെത്തിക്കണം. ‘ലഘുഭക്ഷണ വിതരണത്തിനുള്ള നിര്‍ദേശം കെ.എസ്.ആര്‍.ടി.സി. ബസുകളില്‍’ എന്ന് രേഖപ്പെടുത്തി നല്‍കണം.
ബസ്സുകള്‍ക്കുള്ളില്‍ ഷെല്‍ഫ്/ വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥല സൗകര്യം കെഎസ്ആര്‍ടിസി നല്‍കും. പ്രൊപ്പോസലുകള്‍ മുദ്രവച്ച കവറില്‍ 24 ാം തിയതി വൈകുന്നേരം അഞ്ചിന് മുമ്പ് തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി ആസ്ഥാനമായ ട്രാന്‍സ്‌പോര്‍ട്ട് ഭവനിലെ ഗ്രൗണ്ട് ഫ്‌ലോറിലെ തപാല്‍ സെക്ഷനില്‍ നേരിട്ടെത്തിക്കേണ്ടതാണ്. ഓരോ പ്രൊപ്പോസലും ‘ലഘുഭക്ഷണ വിതരണത്തിനുള്ള നിര്‍ദ്ദേശം KSRTC ബസ്സുകളില്‍’ എന്ന് അടയാളപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി [email protected] എന്ന ഇ മെയിലിലോ 9188619384 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം
കഴിഞ്ഞദിവസം വാട്ടര്‍ അതോറിറ്റിയുമായിചേര്‍ന്ന് ബസ്സുകളില്‍ കുപ്പിവെള്ളം വിതരണംചെയ്യുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് യാത്രക്കാരില്‍നിന്നു ലഭിച്ചത്. ലിറ്ററിന് 15 രൂപയ്ക്കാണ് ‘ഹില്ലി അക്വ’ വെള്ളം സൂപ്പര്‍ഫാസ്റ്റ് മുതല്‍ ഉയര്‍ന്ന ശ്രേണിയിലുള്ള ബസ്സുകളില്‍ നല്‍കുക.


