21
Jul 2025
Thu
21 Jul 2025 Thu
former imam set ablaze new imams car

മദ്‌റസയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇമാമിന്റെ കാര്‍ കത്തിച്ചു. കാറിന് തീയിട്ട മുന്‍ ഇമാമിനെതിരേ കേസെടുത്ത് പോലീസ്. കാസര്‍കോട് പൈക്ക ജുമുഅ മസ്ജിദിലെ ഇമാം കര്‍ണാടക മാഞ്ചി സ്വദേശി ഉസ്മാന്‍ റാസിഖിന്റെ കാറാണ് ഇന്നു പുലര്‍ച്ചെ രണ്ടരയോടെ കത്തിനശിച്ചത്. കാറിലുണ്ടായിരുന്ന ഇമാമിന്റെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാറിന് തീയിട്ടത് മുന്‍ ഇമാം അബൂബക്കറാണെന്ന് സംശയിക്കുന്നതെന്ന പരാതിയില്‍ ബദിയഡുക്ക പോലീസ് ഇദ്ദേഹത്തിനെതിരേ കേസെടുത്തു. അബൂബക്കറിനെ പള്ളിക്കമ്മിറ്റി ജോലിയില്‍ നിന്നു പിരിച്ചുവിട്ടിരുന്നുവെന്നും ഇതിന്റെ വിരോധത്തിലാണ് ഇയാള്‍ കാറിന് തീയിട്ടതെന്നുമാണ് പരാതി.

ALSO READ: 13കാരിയെ വിവാഹം കഴിച്ച് 40കാരന്‍; കൂട്ടുനിന്നത് ആദ്യഭാര്യ