21
Jun 2024
Thu
21 Jun 2024 Thu
Former indian cricketer David Johnson

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍(52) അന്തരിച്ചു. ബഹുനില കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചെന്നാണ് റിപ്പോര്‍ട്ട്. ( former-indian-cricketer-david-johnson-death-news ) രഞ്ജി ട്രോഫിയില്‍ കര്‍ണാടകത്തിന്റെ ഓപ്പണിങ് പേസ് ബൗളറായി ദീര്‍ഘകാലം കളിച്ച ജോണ്‍സണ്‍ ഇന്ത്യക്കു വേണ്ടി രണ്ട് ടെസ്റ്റിലും ഇറങ്ങിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പേസ് ബൗളറായി പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് വന്ന ഡേവിഡ് ജോണ്‍സണ്‍ 1996ലാണ് ഇന്ത്യന്‍ ടീമിന്റെ ഭാഗമായത്. ആസ്േ്രതലിയയ്ക്കെതിരേയാണ് അരങ്ങേറ്റം. മണിക്കൂറില്‍ 157.8 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ ഡേവിഡ് ജോണ്‍സന്റെ ബൗളിങ് അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ആയിരുന്ന രണ്ടാമത്തെ ടെസ്റ്റ്. എന്നാല്‍ സ്ഥിരതയോടെ കളിക്കാന്‍ സാധിക്കാത്തതും ഫിറ്റ്നസ് പ്രശ്നങ്ങളും അന്താരാഷ്ട്ര മത്സരരംഗത്ത് അവസരങ്ങള്‍ തേടി വരുന്നതില്‍ വിലങ്ങുതടിയായി.

അഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയുടെ മിന്നും താരമായിരുന്നു ഡേവിഡ്. കേരളത്തിനെതിരേ പത്ത് വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. 1995-96 രഞ്ജി ട്രോഫി സീസണിലാണ് 152-റണ്‍സ് വിട്ടുകൊടുത്ത് താരം പത്ത് വിക്കറ്റെടുത്തത്.