24
Jan 2025
Wed
24 Jan 2025 Wed
A Abdul Sathar

നെയ്യാറ്റിന്‍കര: പി.എഫ്.ഐ ഹര്‍ത്താലിനിടെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ പോപുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, (Former Popular Front General Secretary acquitted in hartal case) മുഹമ്മദ് സിറാസ് എന്നിവരെ തിരുവനന്തപുരം ജില്ലാ കോടതി വെറുതെവിട്ടു. പാറശ്ശാല പോലീസ് രജിസ്റ്റര്‍ കേസിലാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022 സ്പ്തംബര്‍ 23ന് ആണ് കേസിനാസ്പദമായ ഹര്‍ത്താല്‍ നടന്നത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് മുന്നോടിയായി ദേശീയ, സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരേയായിരുന്നു ഹര്‍ത്താല്‍. ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ചിലയിടങ്ങളില്‍ അക്രമ സംഭവങ്ങളുണ്ടായിരുന്നു.

ALSO READ: കേരളത്തിലെ 17 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ച വിധിക്കെതിരേ സുപ്രിംകോടതിയെ സമീപിച്ച് എന്‍ഐഎ

ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന എ. അബ്ദുല്‍ സത്താര്‍ ആണെന്നും അദ്ദേഹത്തെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടന്ന മുഴുവന്‍ ആക്രമണ സംഭവങ്ങളിലും പ്രതിചേര്‍ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതില്‍ ഒരു കേസിലാണ് ഇപ്പോള്‍ വിധിവന്നിരിക്കുന്നത്.

കൊല്ലം കരുനാഗപ്പള്ളി പുതിയകാവിന് സമീപം പോപ്പുലര്‍ ഫ്രണ്ടിന്റെ ദക്ഷിണ മേഖല ഓഫീസില്‍ നിന്നാണ് അബ്ദുല്‍ സത്താറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിന് പിന്നാലെ സംഘടന പിരിച്ചുവിട്ടതായി അബ്ദുല്‍ സത്താര്‍ വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്.

നിരോധനത്തിന് പിന്നാലെ കൊച്ചിയില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ മൂന്നാം പ്രതിയാണ് അബ്ദുല്‍ സത്താര്‍.