2019ല്‍ ഈസ്റ്റര്‍ ദിനത്തില്‍ 279 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന് നിര്‍ദേശം നല്‍കിയത് ചാരസംഘടനാ മുന്‍ മേധാവിയെന്ന് ശ്രീലങ്ക. ശ്രീലങ്കയുടെ ചാരസംഘടനാ മുന്‍ മേധാവി മേജര്‍ ജനറല്‍ സുരേഷ് സല്ലയ് ആണ് ഭീകരര്‍ക്ക് ആക്രമണം നടത്താന്‍ നിര്‍ദേശം നല്‍കിയതെന്ന് ശ്രീലങ്കയുടെ പൊതു സുരക്ഷാ മന്ത്രി ആനന്ദ വിജിപാല പാര്‍ലമെന്റിനെ അറിയിക്കുകയായിരുന്നു. ആക്രമണം നടത്തേണ്ട ക്രൈസ്തവ ദേവാലയം മേജര്‍ ജനറല്‍ സുരേഷ് സല്ലയ് ഭീകര്‍ക്കു കാണിച്ചുകൊടുത്തുവെന്നും മന്ത്രി പറഞ്ഞു.
|
കൊളംബോയിലെ ഹോട്ടലുകള്‍, രണ്ട് റോമന്‍ കത്തോലിക്ക പള്ളികള്‍, കൊളംബോയ്ക്കു പുറത്തുള്ള ഒരു ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റ് പള്ളി എന്നിവയ്ക്കു നേരെയാണ് ഈസ്റ്റര്‍ ദിനത്തില്‍ ആക്രമണം നടന്നത്. ആക്രമണത്തിന്റെ മൂന്നാഴ്ച മുമ്പ് സല്ലയ് മുസ് ലിം പുരുഷമാന്മാരുമായി കൂടിക്കാഴ്ച നടത്തുകയും ആക്രമണം നടത്തേണ്ട കേന്ദ്രങ്ങളെക്കുറിച്ച് വിവരങ്ങല്‍ കൈമാറിയെന്നുമാണ് മന്ത്രി പറഞ്ഞത്. ഫെബ്രുവരിയില്‍ സുരേഷ് സല്ലയിനെ അറസ്റ്റ് ചെയ്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി. കസ്റ്റഡിയില്‍ നിരാഹാര സമരം നടത്തിയ സുരേഷ് സല്ലയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ALSO READ: മാനസിക വെല്ലുവിളി നേരിടുന്ന അമ്മ 9 വയസ്സുകാരിയായ മകളെ കിണറ്റിലെറിഞ്ഞു


