മുന്‍ കേന്ദ്രമന്ത്രിയും സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളുമായ ശാന്തി ഭൂഷണ്‍ അന്തരിച്ചു. 97 വയസ്സായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഏഴോടെ ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. അഴിമതിക്കെതിരെയും പൗരാവകാശത്തിനു വേണ്ടിയും നിരന്തരം നിലകൊണ്ട വ്യക്തിയായിരുന്നു ശാന്തിഭൂഷണ്‍. മൊറാര്‍ജി ദേശായി മന്ത്രിസഭ (197779) യില്‍ നിയമവകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.
|
കോണ്‍ഗ്രസ് (ഒ)യിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ ശാന്തി ഭൂഷണ്‍ പിന്നീട് ജനതാ പാര്‍ട്ടിയില്‍ അംഗമായി. 1977 മുതല്‍ 1980 വരെ രാജ്യസഭാംഗമായിരുന്നു. 1980-ല്‍ അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നു. 1986-ല്‍ ബി.ജെ.പിയില്‍നിന്ന് രാജിവച്ചു.അനാരോഗ്യം മൂലം ഏറെക്കാലമായി പൊതുപ്രവര്‍ത്തനത്തില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ മകനാണ്.



