24
Sep 2025
Tue
24 Sep 2025 Tue
Four arrested in attack on YouTuber Shajan Skaria

തൊടുപുഴ: യൂടൂബര്‍ ഷാജന്‍ സ്‌കറിയയെ ആക്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ബംഗളൂരുവില്‍നിന്നാണ് ഇവരെ തൊടുപുഴ പൊലിസ് പിടികൂടിയത്. ഇന്നലെ രാവിലെയായിരുന്നു അറസ്റ്റ്. ഷാജനെ ആക്രമിച്ച അന്നുതന്നെ സംഘം ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. ഇവര്‍ രക്ഷപ്പെടാനായി ഉപയോഗിച്ച വാഹനവും പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആക്രമണത്തിനു നേതൃത്വം കൊടുത്തതായി വിഡിയോ ദൃശ്യങ്ങളില്‍ പതിഞ്ഞ മാത്യൂസ് കൊല്ലപ്പിള്ളിയടക്കമുള്ളവരാണ് പിടിയിലായതെന്നാണ് സൂചന.
സംഭവശേഷം പ്രതികള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തിരുന്നു. ഇടയ്ക്ക് ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ തൊടുപുഴ പൊലിസ് ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഷാജന്‍ സ്‌കറിയ പരാതിയില്‍ പറഞ്ഞിരിക്കുന്ന മുഖ്യപ്രതി മാത്യൂസ് കൊല്ലപ്പിള്ളിക്കെതിരേ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. ഡിവൈഎഫ്‌ഐ മുന്‍ ഭാരാവാഹിയാണ് മാത്യൂസെന്നും പോലീസ് പറഞ്ഞു. പൊലിസിന്റെ റൗഡി ഹിസ്റ്ററി ഷീറ്റിലുള്ളയാളുമാണ്. ഇയാള്‍ക്കൊപ്പമുള്ളവരും മുമ്പ് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിരുന്നവരാണെന്നും പറയപ്പെടുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാത്യൂസ് കൊല്ലപ്പള്ളിയെ വ്യക്തിഹത്യ ചെയ്യുന്നരീതിയില്‍ വ്യാജവാര്‍ത്ത നല്‍കിയെന്ന് ആരോപിച്ചാണ് ഷാജനെ പ്രതികള്‍ മര്‍ദിച്ചതെന്നാണ് വിവരം. കേസില്‍ ഒരുപ്രതി കൂടിയുണ്ട്. ഇവര്‍ക്കെതിരെ വധശ്രമം അടക്കമുള്ള ?ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

സ്റ്റേഷനില്‍ എത്തിച്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തൊടുപുഴ ഡിവൈഎസ് പി.കെ. സാബു അറിയിച്ചു. പ്രതികള്‍ എത്തിയ കറുത്ത ജീപ്പും കണ്ടെത്തേണ്ടതുണ്ട്.

ശനിയാഴ്ച വൈകീട്ടാണ് കേസിന് ആസ്പദമായ സംഭവം. ഒരു കല്യാണത്തില്‍ പങ്കെടുക്കുന്നതിനായി തൊടുപുഴയിലെത്തിയ ഷാജനെ, കറുത്ത ജീപ്പിലെത്തിയ അഞ്ചുപേര്‍ മങ്ങാട്ടുകവലയില്‍വെച്ച് മര്‍ദിച്ചെന്നാണ് പരാതി. ആദ്യം ഷാജന്‍ സഞ്ചരിച്ചിരുന്ന കാറില്‍ ജീപ്പുകൊണ്ടിടിച്ചു. വാഹനം നിര്‍ത്തിയപ്പോള്‍ വാതില്‍ തുറന്ന് മൂക്കിലും നെഞ്ചിലുമൊക്കെ ഇടിച്ചെന്നും പരാതിയില്‍ പറയുന്നു.

Four people have been arrested in the case of attacking YouTuber Shajan Skaria. They were arrested by the Thodupuzha police from Bengaluru. The arrests were made yesterday morning. The group had entered Bengaluru on the same day that they attacked Shajan.