റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിനു സമീപമുള്ള നദിയില്‍ നാല് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. 18നും 20നും ഇടയില്‍ പ്രായമുള്ള രണ്ട് യുവതികളും രണ്ട് യുവാക്കളുമാണ് മരിച്ചത്.
|
വെലികി നോവ്‌ഗോറോഡ് നഗരത്തിലെ നോവ്ഗാര്‍ഡ് സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലായിരുന്നു ഇവര്‍ പഠിച്ചിരുന്നത്. നദിയില്‍ നീന്തുന്നതിനിടെ മുങ്ങിപ്പോയ ഇന്ത്യന്‍ വിദ്യാര്‍ഥിനിയും രക്ഷിക്കാനെത്തിയ മൂന്നുപേരുമാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
രക്ഷാപ്രവര്‍ത്തനത്തിനിടെ മുങ്ങിപ്പോയ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഈ വിദ്യാര്‍ഥി ചികില്‍സയില്‍ തുടരുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
2020ല്‍ ചെന്നൈയില്‍ നിന്നുള്ള നാല് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ റഷ്യയിലെ വോള്‍ഗാ നദിയില്‍ മുങ്ങിമരിച്ചിരുന്നു.