31
Aug 2022
Sat
31 Aug 2022 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട്: അട്ടപ്പാടിയിൽ നാലു വയസുകാരന് ക്രൂര മർദനം. പരിക്കേറ്റ കുട്ടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അമ്മയെയും ഇവരുടെ സുഹൃത്തിനെയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് നടപടി.

 

മർദനമേറ്റ കുട്ടിയുടെ കാലിന്റെ താഴ്ഭാഗത്തെ മാംസം അടർന്നുപോയിട്ടുണ്ട്. ഇത് തീ കൊണ്ട് പൊള്ളിച്ചതാണോ എന്നാണ് സംശയം. കുട്ടിയെ ഡോക്ടർമാർ വിശദമായി പരിശോധിച്ചു വരികയാണ്. ഭാര്യയും സുഹൃത്ത് ഉണ്ണികൃഷ്ണനും ചേർന്നാണ് കുട്ടിയെ മർദിച്ചതെന്നാണ് അച്ഛൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

 

കുട്ടിയുടെ അമ്മയും സുഹൃത്തും ഒരുമിച്ചാണ് താമസിക്കുന്നത്. ഇവരോടൊപ്പമാണ് കുട്ടിയും ഉണ്ടായിരുന്നത്. ഇവരിൽ നിന്ന് മുമ്പും കുട്ടിക്ക് മർദനമേറ്റിട്ടുണ്ടെന്ന് അച്ഛന്റെ പരാതിയിൽ പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക