14
Aug 2022
Fri
14 Aug 2022 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം കഠിനംകുളത്ത് കന്യാസ്ത്രീ മഠത്തില്‍ കടന്ന യുവാക്കള്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ മദ്യംനല്‍കി പീഡിപ്പിച്ചു. സംഭവത്തില്‍ നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മഠത്തില്‍ വന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷം മതിലു ചാടിയ യുവാക്കള്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസിന്റെ മുമ്പില്‍ പെടുകയായിരുന്നു.

 

ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിയുന്നത്. അറസ്റ്റ് ചെയ്ത യുവാക്കള്‍ക്കെതിരേ പോക്സോ വകുപ്പ് പ്രകാരം കഠിനംകുളം പൊലീസ് കേസെടുത്തു. അറസ്റ്റിലായ പ്രതികളില്‍ ഒരാളുടെ സുഹൃത്തായ പെണ്‍കുട്ടി മൂന്നുമാസം മുമ്പാണ് മഠത്തിലെത്തിയത്. ഇയാള്‍ ആദ്യം പെണ്‍കുട്ടിയെ കാണാന്‍ മഠത്തില്‍ കടന്നുകയറിയിരുന്നു. പിന്നീട് സുഹൃത്തുക്കളെയും ഇയാള്‍ ഒപ്പം കൂട്ടുകയായിരുന്നു.

 

പെണ്‍കുട്ടികളെ ചോദ്യംചെയ്തപ്പോള്‍ തങ്ങളെ മദ്യം നല്‍കിയ ശേഷം പീഡിപ്പിച്ചുവെന്നാണ് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മഠത്തിലെത്തിയ മൂന്ന് യുവാക്കളെയും നേരത്തെയും പീഡനത്തിനിരയായിട്ടുണ്ടെന്ന ഇതിലൊരു പെണ്‍കുട്ടിയുടെ പരാതിയില്‍ മറ്റൊരാളെ കൂടിയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക