15
Sep 2024
Tue
15 Sep 2024 Tue
Oman cruise ship

മസ്‌കത്ത്: ഒമാനില്‍ ആഡംബര കപ്പലിലെത്തുന്ന സഞ്ചാരികള്‍ക്ക്് പത്ത് ദിവസത്തെ സൗജന്യ വിസ. (Free 10-day visa for cruise passengers in Oman) ഇതിന് പുറമെ 30 ദിവസം വരെയുള്ള വിസക്കും സൗകര്യമൊരുക്കിയതായും അധികൃതര്‍ അറിയിച്ചു.

whatsapp ഒമാനില്‍ കപ്പല്‍ യാത്രക്കാര്‍ക്ക് 10 ദിവസത്തെ സൗജന്യ വിസ
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റോയല്‍ ഒമാന്‍ പൊലീസ് ആന്‍ഡ് കസ്റ്റംസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ലെഫ് ജനറല്‍ ഹസ്സന്‍ ബിന്‍ മുഹ്സിന്‍ അല്‍ ശറാഖിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

ആഡംബര കപ്പലിലെ ജീവനക്കാര്‍, യാത്രക്കാര്‍ എന്നിവര്‍ക്കാണ് പത്ത് ദിവസത്തെ സൗജന്യ വിസ അനുവദിക്കുക. ഇതിന് ഏജന്റ് മുഖാന്തരം അപേക്ഷിക്കണം.

ഒമാനിലെത്തിയ ശേഷം 10 ദിവസമാണ് വിസയുടെ കാലാവധി. 30 ദിവസം വരെ വിസ നീട്ടുന്നതിനും അവസരമുണ്ട്. വിസ അനുവദിച്ച തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ഒമാനില്‍ പ്രവേശിക്കണം.

ഒക്ടോബര്‍ മുതല്‍ ആരംഭിക്കുന്ന ക്രൂസ് സീസണ്‍ ഏപ്രില്‍ അവസാനം വരെ തുടരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കപ്പല്‍ സഞ്ചാരികളാണ് ഒമാനിലെത്താറുള്ളത്. മസ്‌കത്ത്, സലാല, ഖസബ്, മസീറ തീരങ്ങളിലാണ് കപ്പലുകള്‍ നങ്കൂരമിടുന്നത്.