04
Apr 2023
Tue
04 Apr 2023 Tue

ബംഗളൂരു: മല്ലേശ്വരത്ത് ഡിസ്‌കൗണ്ട് നിരക്കിലെ സാരിവിൽപ്പന സോഷ്യൽമീഡിയയിൽ വൈറൽ. വിൽപ്പനക്കിടെ ഒരു സാരിക്കായി രണ്ട് സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ അടി നടക്കുകയും ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തതോടെയാണ് സാരിവിൽപ്പന ഹിറ്റായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മല്ലേശ്വരത്തെ മൈസൂർ സിൽക്‌സിൽ നടക്കുന്ന ഡിസ്‌കൗണ്ട് സാരി വിൽപനയാണ് കയ്യേറ്റത്തിൽ കലാശിച്ചത്. ആർ. വൈദ്യ എന്ന ഉപയോക്താവാണ് ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്. ഒരു സാരി തന്നെ രണ്ടു പേർക്കും ഇഷ്ടപ്പെട്ടതാണ് അടിപിടിക്ക് കാരണമായത്. സ്ത്രീകൾ തമ്മിൽ പരസ്പരം മുടി വലിക്കുകയും ഇടിക്കുകയും ചെയ്തു. പിന്നീട് സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ടാണ് ഒരുവിധത്തിൽ വഴക്ക് തീർത്തത്. എന്നിട്ടും സ്ത്രീകൾ തമ്മിൽ പരസ്പരം ചീത്ത വിളിക്കുന്നുണ്ടായിരുന്നു.

സംഭവം നടക്കുമ്പോൾ സ്ത്രീകളുടെ വലിയൊരു കൂട്ടം തന്നെ കടയ്ക്ക് അകത്തുണ്ടായിരുന്നു. ചിലർ ഇതൊന്നും ശ്രദ്ധിക്കാതെ സാരി തെരഞ്ഞെടുക്കുന്നതിൻറെ തിരക്കിലായിരുന്നു. നിമിഷനേരം കൊണ്ട് ഒരു ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക