24
Jul 2023
Wed
24 Jul 2023 Wed

ജിദ്ദ: ജീവകാരുണ്യ സാമൂഹ്യ ആതുര സേവന മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഡോ അർഷാദിന്റെ നിര്യാണത്തിൽ കൊണ്ടോട്ടി കുറുപ്പത്ത് ജിദ്ദ വെൽഫെയർ കമ്മിറ്റിയുടെ കീഴിൽ പ്രവാസി സുഹൃത്തുക്കൾ അനുസ്മരിച്ചു. ആയുർവേദ ചികിൽത്സാ രംഗത്ത് നൂതന ആശയങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയനായ ഡോ അർഷാദ് പാരമ്പര്യ രീതികളിൽ മാറ്റം വരുത്തി കഴിവ് തെളിയിച്ചു. സ്പോർട്സ് മെഡിസിൻ രംഗത്തെ അദ്ദേഹത്തിന്റെ നേട്ടങ്ങൾ നിരവധി കായിക താരങ്ങൾക്കും മറ്റു രോഗികൾക്കും ആശ്വാസം പകർന്നു. ജില്ലാ താരങ്ങൾ മുതൽ ദേശീയ കായിക താരങ്ങൾ വരെ അദ്ദേഹത്തിലൂടെ ആശ്വാസം കണ്ടെത്തിയിരുന്നു. അതിലുപരി ഡോ അർഷാദ് നിസ്വാർത്ഥനായ ജീവ കാരുണ്യ പ്രവർത്തകനും വലിയ സ്നേഹ സൗഹൃദ വലയത്തിന്റെ ഉടമയും ആയിരുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രവാസി സുഹൃത്തുക്കൾ അനുസ്മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി മുഖ്യ പ്രഭാഷണം നടത്തി. ജാഫർ ഖാൻ, ബാവ തങ്ങൾ (ഒരുമ) ഹസ്സൻ കൊണ്ടോട്ടി, റഫീഖ് മാങ്കായി (കൊണ്ടോട്ടി സെന്റർ), കെ മുഹമ്മദ്, ഷഫീഖ് എരഞ്ഞോളി, ഹാരിസ് പാലക്കൻ, ഹമീദ് കൊടക്കാടൻ, അബ്ബാസ് മുസ്‌ല്യാരങ്ങാടി എന്നിവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു

കുറുപ്പത്ത് ജിദ്ദ വെൽഫെയർ ഫോറം പ്രസിഡന്റ് പി സി അബു അധ്യക്ഷത വഹിച്ചു. അഷ്‌റഫ് ടി ഖിറാഅത്ത് നടത്തി. നാസർ പാലക്കൻ സ്വാഗതവും ഷഫീഖ് കെ പി നന്ദിയും പറഞ്ഞു