26
May 2025
Thu
26 May 2025 Thu
Gang rape case against bjp mla

ബംഗളൂരു: എംഎല്‍എ ഓഫിസില്‍ വച്ച് നടന്ന കൂട്ടബലാല്‍സംഗത്തെക്കുറിച്ച് നാല്‍പതുകാരിയായ ബി.ജെ.പി പ്രവര്‍ത്തകയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. (Gang rape case against Karnataka BJP MLA Muniratna)  സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. ബി.ജെ.പി ആര്‍.ആര്‍. നഗര്‍ എം.എല്‍.എ എന്‍. മുനിരത്‌ന സഹായികളായ വസന്ത്, ചന്നകേശവ, കമല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കള്ളക്കേസ് എടുത്ത ശേഷം സഹായ വാഗ്ദാനം ചെയ്ത് എം.എല്‍.എ ഓഫീസിലെത്തിച്ച് ബലാല്‍സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. തന്നെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നും മുഖത്ത് മൂത്രമൊഴിച്ചെന്നും ശരീരത്തില്‍ മാരക വൈറസ് കുത്തിവെച്ചെന്നുമാണ് യുവതിയുടെ പരാതിയിലുള്ളത്.

‘ഭര്‍ത്താവും കുടുംബവുമായി ജീവിക്കുന്നതിനിടെയാണ് വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ച് പീനിയ പൊലീസ് കള്ളക്കേസെടുത്ത് ജയിലില്‍ അടച്ചത്. കൂടാതെ, ഒരു കൊലപാതക ശ്രമക്കേസിലും ഉള്‍പ്പെടുത്തി. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം, 2023 ജൂണ്‍ 11 ന്, വസന്തും കൂട്ടാളികളും വന്ന് എം.എല്‍.എ മുനിരത്‌നയുമായി സംസാരിച്ചാല്‍ തനിക്കെതിരായ കേസ് പിന്‍വലിക്കുമെന്ന് പറഞ്ഞു.

ALSO READ: അഞ്ചു ദിവസം മുമ്പ് കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി

തന്നെ ഒരു കാറില്‍ ജെ.പി. പാര്‍ക്കിന് സമീപമുള്ള ഒരു ഓഫീസിലേക്ക് കൊണ്ടുപോയി. മുനിരത്‌ന, വസന്ത്, ചന്നകേശവ എന്നിവര്‍ തന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും സഹകരിച്ചില്ലെങ്കില്‍ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

മുനിരത്‌നയുടെ നിര്‍ദേശപ്രകാരം വസന്തും കമലും തന്നെ ബലാത്സംഗം ചെയ്തു. എം.എല്‍.എ മുനിരത്‌ന തന്റെ മുഖത്തേക്ക് മൂത്രമൊഴിച്ചു. അജ്ഞാതനായ ഒരാള്‍ ഒരു സിറിഞ്ചുമായെത്തി ദേഹത്ത് കുത്തിവച്ചു. ഈ കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി.’- ഇരയായ യുവതി പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍, ആര്‍.ആര്‍. നഗര്‍ എം.എല്‍.എ മുനിരത്‌നക്കും കൂട്ടാളികളായ വസന്ത്, ചന്നകേശവ, കമല്‍ എന്നിവര്‍ക്കുമെതിരെ ബലാത്സംഗ കുറ്റം ചുമത്തി ആര്‍.എം.സി യാര്‍ഡ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നേരത്തെ, സാമൂഹിക പ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ മുനിരത്‌നയ്ക്ക് 2024 ഒക്ടോബര്‍ 15നാണ് ജാമ്യം ലഭിച്ചത്. പട്ടികജാതിക്കാരനായ മുന്‍ കോര്‍പറേറ്റര്‍ വേലുനായ്ക്കറെ ജാതീയമായി അധിക്ഷേപിച്ചെന്നും ബി.ബി.എം.പി കരാറുകാരനായ ചെലുവരാജുവില്‍ നിന്നു കരാര്‍ റദ്ദാക്കുമെന്നു ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നുമുള്ള കേസുകളും മുനിരത്‌നക്കെതിരെയുണ്ട്.