21
Sep 2022
Fri
21 Sep 2022 Fri

 
ആമസോൺ മേധാവി ജെഫ് ബെസോസിനെയും ലൂയിസ് വട്ടൻസിന്റെ ബെർണാഡ് അർനോൾട്ടിനെയും മറികടന്ന് ​ഗൗതം അധാനി ലോകത്തിലെ രണ്ടാമത്തെ ധനികനായി. 154.7 ബില്യൻ ഡോളറിന്റെ സമ്പാദ്യവുമായാണ് ​ഗൗതം അദാനിയുടെ കുതിപ്പ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

273.5 ബില്യൻ ഡോളർ ആസ്തിയുള്ള ഇലോൺ മസ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഫോർബ്സ് പുറത്തുവിട്ട പുതിയ പട്ടികയിലാണ് ​ഗൗതം അദാനി നേട്ടംകൈവരിച്ചിരിക്കുന്നത്. കഴിഞ്ഞമാസം അദാനി പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്നു. വരുമാനത്തിൽ 2.3 ബില്യൻ ഡോളറിന്റെ ഇടിവുണ്ടായ ജെഫ് ബെസോസ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 149.7 ബില്യനാണ് ജെഫ് ബെസോസിന്റെ ആസ്തി.

 

153.5 ബില്യൻ ഡോളറുള്ള ബെർണാഡ് അർനോൾട്ട് മൂന്നാമതെത്തി. 92 ബില്യൻ ഡോളർ ആസ്തിയുള്ള മുകേഷ് അംബാനി പട്ടികയിൽ 92ാം സ്ഥാനത്താണുള്ളത്.