29
Jan 2023
Sat
29 Jan 2023 Sat

അദാനി ഗ്രൂപ്പിന്റെ ഓഹരി വിലകൾ കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് അദാനിക്ക് നഷ്ടമായത് 4.2 ലക്ഷം കോടി രൂപ. കഴിഞ്ഞ രണ്ട് വ്യാപാര ദിനങ്ങളിലായി രാജ്യത്തെ ഓഹരി നിക്ഷേപകർക്ക് 10.73 ലക്ഷം കോടി രൂപ നഷ്ടമായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ട് ദിവസത്തെ വിൽപന ഗ്രൂപ്പിന്റെ ഓഹരി ഉടമകളെ 4.2 ലക്ഷം കോടി രൂപ ദരിദ്രരാക്കിയതായി ബിഎസ്ഇ ഡാറ്റ കാണിക്കുന്നു. ഇന്നലെ മാത്രം അദാനി ടോട്ടൽ ഗ്യാസിൻ്റേയും അദാനി ഗ്രീൻ എനർജിയുടേയും ഓഹരി വില 20% വീതവും അദാനി ട്രാൻസ്മിഷൻ്റേത് 19.99 ശതമാനവും ഇടിഞ്ഞു. ഗ്രൂപ്പിന്റെ ചെയർമാനായിരുന്ന ഗൗതം അദാനിയുടെ 250 ബില്യൺ ഡോളറിന്റെ സ്വകാര്യ ആസ്തി 100 ബില്യൺ ഡോളറിന് താഴെയായി.

അദാനി ഗ്രൂപ്പിന് നേരെയുണ്ടായ ആരോപണങ്ങളെ തുടർന്ന് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അന്വേഷണം ആരംഭിക്കുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. അദാനി ഗ്രൂപ്പ് 85 ശതമാനത്തോളം കൂടിയ തുകയിലാണ് ഓഹരി വ്യാപാരമെന്നും ഗ്രൂപ്പ് കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും ഹിൻഡർ ബർ​ഗ് റിസർച്ചിന്റെ റിപോർട്ട് പുറത്തുവിട്ടതിനു പിന്നാലെയാണ് അദാനിക്ക് വലിയ തിരിച്ചടി നേരിട്ടത്. കൂടാതെ 12000 കോടി ഡോളർ വിപണിമൂല്യമുള്ള ഗ്രൂപ്പ് 10,000 കോടിയിലധികം നേടിയത് ഇത്തരത്തിലൂടെയാണെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക