23
Sep 2022
Mon
23 Sep 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഹറൂഫ് പനമരം

 

വയനാട്: ബന്ധുവിന്റെ മരണവീട്ടില്‍ കുടുംബത്തോടൊപ്പം എത്തിയ രണ്ടര വയസ്സുകാരി അലങ്കാരമത്സ്യങ്ങളെ വളര്‍ത്തുന്ന കുളത്തില്‍ വീണ് മരിച്ചു. കോറോം മരച്ചുവട് പയഞ്ചേരി ഹാഷിമിന്റെയും പനമരം നിരട്ടാടി സ്വദേശി സക്കീനയുടെയും ഏക മകള്‍ ഷഹദ ഫാത്തിമയാണ് മരിച്ചത്. 

 

സക്കീനയുടെ ബന്ധു പനമരം പുതിയപുരയില്‍ ഖാലിദ് ഇന്നലെ മരണപ്പെട്ടിരുന്നു. മരണാനന്തര പ്രാര്‍ഥനയ്ക്കും മറ്റുമായി പനമരം ഹൈസ്‌ക്കൂള്‍ റോഡിലെ ഈ വീട്ടില്‍ എത്തിയതായിരുന്നു കോറോത്ത് നിന്നും ഹാഷിമിന്റെ കുടുംബം.

 

വൈകീട്ട് അഞ്ചരയോടെ ഷഹദ ഫാത്തിമയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചിലിലാണ് വീടിനോട് ചേര്‍ന്നുള്ള അലങ്കാര മത്സ്യക്കുളത്തില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. പനമരം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.